ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ എത്തിയ സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’. ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകന്മാരായത് പുതുമുഖങ്ങളാണ്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ എത്തിയ സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’. ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകന്മാരായത് പുതുമുഖങ്ങളാണ്.
സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍, സാഫ് ബോയ്, അനുരാജ് ഒ.ബി. ഉള്‍പ്പെടെയുള്ള ഒരു കൂട്ടം സോഷ്യല്‍ മീഡിയ താരങ്ങളാണ് പ്രധാനവേഷത്തില്‍ എത്തിയത്. തിയേറ്ററില്‍ സിനിമക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ മോശം പ്രതികരണങ്ങള്‍ ലഭിച്ചു തുടങ്ങി.
നായകന്മാരായ പുതുമുഖങ്ങള്‍ക്കെതിരെ പലരും മോശമായ കമന്റുമായി എത്തുകയായിരുന്നു. സിനിമയില്‍ ഏറെ വിമര്‍ശനങ്ങള്‍ ലഭിച്ചത് അമിത് മോഹന്‍ അഭിനയിച്ച ഇമോഷണല്‍ സീനിനായിരുന്നു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് നടന്‍.
‘നൂറ് ശതമാനവും അഭിപ്രായങ്ങള്‍ പറയാം. ഒരു സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണം. പക്ഷെ ചീത്ത വിളിക്കുന്നത് പോലെയും അബ്യൂസ് ചെയ്യുന്നത് പോലെയുമുള്ള സംസാരം കേള്‍ക്കുമ്പോള്‍ ഇതെന്താണ് ഇങ്ങനെയെന്ന് നമുക്ക് തോന്നും.
അതുകൊണ്ട് നിങ്ങള്‍ക്ക് പറയാനുണ്ടെങ്കില്‍ നിങ്ങള്‍ കാര്യം പറയൂ. കേള്‍ക്കാനും അതിനെ ആക്സെപ്റ്റ് ചെയ്യാനും നമ്മള്‍ തയ്യാറാണ്. പറയുന്ന കാര്യം മനസിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയും. അതിന് അനുസരിച്ച് അടുത്ത പരിപാടി വരുമ്പോള്‍ മുന്നോട്ട് പോകാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുണ്ട്.
അത്തരം ഒരു രീതിയിലേക്ക് കൊണ്ടുവന്നാല്‍ നല്ലതായിരിക്കും. നേരിട്ട് പറയാനുള്ള കാര്യങ്ങള്‍ പറയൂ. അല്ലാതെ തേജോവധം ചെയ്യുന്ന രീതിയില്‍ ആകരുത്. അത് കറക്ട് വഴി ആണെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. ചിലപ്പോള്‍ കുറച്ച് ലൈക്ക് കിട്ടിയേക്കാം.
പറയേണ്ട കാര്യങ്ങള്‍ നേരെ പറയുന്നത് നന്നാകും. അത്തരം സെന്‍സറിങ് ചിലപ്പോള്‍ നന്നായിരിക്കും. ഞാന്‍ ഭയങ്കരമായി അഭിനയിച്ച് മലമറിക്കുന്ന ആളല്ല. നമ്മളും തുടക്കക്കാരനാണ്. അപ്പോള്‍ തീര്‍ച്ചയായും നമ്മുടെ അഭിനയത്തില്‍ പ്രശ്നമുണ്ടെന്ന് പുറത്ത് നിന്നൊരാള്‍ പറഞ്ഞു തരുന്നതിന് മുമ്പ് നമുക്കേ അറിയാം. ഇനിയും കുറേ ഡെവലപ്പ് ആകാനുണ്ടെന്നും പഠിക്കാനുണ്ടെന്നും സ്വന്തമായിട്ട് അറിയുന്ന കാര്യമാണ്,’ അമിത് മോഹന്‍ പറയുന്നു.
Content Highlight: Amith Mohan Talks About His Acting In Vaazha Movie