Sports News
2024 പാരിസ് ഒളിമ്പിക്‌സില്‍ 40 സ്വര്‍ണ മെഡലുമായി യു.എസ് ഒന്നാം സ്ഥാനത്ത്; ചൈനയെ മറികടന്ന് ടേബിള്‍ ടോപ്പറായത് അവസാന ഇനത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 11, 04:46 pm
Sunday, 11th August 2024, 10:16 pm

2024 പാരിസ് ഒളിമ്പിക്‌സില്‍ 40 സ്വര്‍ണ്ണ മെഡലുകളും ആയി അമേരിക്ക ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 44 വെള്ളി മെഡലുകളാണ് അമേരിക്കക്ക് ഉള്ളത്. മൊത്തത്തില്‍ 126 മെഡലുകളാണ് അമേരിക്ക സ്വന്തമാക്കിയത്.

40 സ്വര്‍ണ്ണ മെഡലുകളും 27 വെള്ളി മെഡലുകളും ചൈന നേടിയെങ്കിലും 91 മെഡലുകളാണ് രാജ്യത്തിന് മൊത്തത്തില്‍ നേടാന്‍ സാധിച്ചത്. വനിതകളുടെ ബാസ്‌ക്കറ്റ്‌ബോള്‍ ഇനത്തില്‍ അമേരിക്ക സ്വര്‍ണം മെഡല്‍ നേടിയതോടെ ഗോള്‍ഡ് ഹണ്ടില്‍ മുന്നില്‍ എത്തുകയായിരുന്നു ടീം.

മൂന്നാം സ്ഥാനത്ത് 20 സ്വര്‍ണ്ണം ഇടലുകളുമായി ജപ്പാനും നാലാം സ്ഥാനത്ത് 18 സ്വര്‍ണ്ണ മെഡലുകളുമായി ഓസ്‌ട്രേലിയയും ഫിനിഷ് ചെയ്തു. ഫ്രാന്‍സ് 16 സ്വര്‍ണ്ണ മെഡലുകള്‍ നേടി അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

അതേസമയം ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡലും അഞ്ച് വെങ്കല മെഡലും ആണ് നേടാന്‍ സാധിച്ചത്. 71ആം റാങ്കിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ജാവലിങ് ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്കാണ് വെള്ളി മെഡല്‍ ലഭിച്ചത്. ഷൂട്ടിങ്ങില്‍ മനു ഭാക്കര്‍, സരഭ് ജോത് സിങ് സഖ്യത്തിന് വെങ്കലം ലഭിച്ചപ്പോള്‍ ഹോക്കി ടീമും വെങ്കലം നേടിയിരുന്നു. പുരഷവിഭാഗം ഗുസ്തിയില്‍ അമന്‍ സെഹറാവത്തും വെങ്കലം സ്വന്തമാക്കി.

വനിതാ വിഭാഗം ഗുസ്തി മത്സരത്തില്‍ ഫൈനലില്‍ എത്തിയെങ്കിലും വിനേഷ് ഫോഗട്ടിനെ ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടതോടെ മെഡല്‍ നല്‍കാതെ കാറ്റഗറിയില്‍ അവസാന റാങ്കിലേക്ക് പിന്തള്ളിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര കായിക കോടതിക്ക് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് മാറ്റിവെച്ചിരിക്കുകയാണ്.

 

Content Highlight: America On Topper In 2024 Paris Olympics