[] വാഷിങ്ടണ്‍: ഗെയിം ആപ്പുകള്‍ വഴി അമേരിക്കന്‍ സുരക്ഷാ ഏജന്‍സി (എന്‍. എസ്. എ) സ്മാര്‍ട്ട് ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍.
ആംഗ്രി ബേര്‍ഡ്‌സ് എന്ന ഗെയിം ആപ്ലിക്കേഷന്‍ വഴി ഗെയിം കളിക്കുന്നയാളുടെ ലൊക്കേഷന്‍, വയസ്, ലിംഗം എന്നീ വ്യക്തി വിവരങ്ങളാണ് ചോര്‍ത്തിയത്.
എന്‍.എസ്.എയും ബ്രിട്ടീഷ് ഇന്റലിജന്‍സും ചേര്‍ന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ രഹസ്യ രേഖകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
മിക്ക സോഫ്റ്റ് വെയറുകള്‍ക്കും ആപ്പുകള്‍ക്കും നല്‍കുന്ന വ്യക്തി വിവരങ്ങളാണ് ചോര്‍ത്തുന്നത്. 2007 മുതലാണ് ബ്രിട്ടന്റെയും യു.എസിന്റെയും നേതൃത്വത്തില്‍ സംയുക്തമായി വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങിയത്.
12ലേറെ ഫോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് രഹസ്യം ചോര്‍ത്തിയതായും സ്‌നോഡന്‍ പുറത്ത് വിട്ട രഹസ്യ രേഖകളിലുണ്ട്.
ഗൂഗില്‍ മാപ്പ്‌സ് ഉള്‍പ്പെടെയുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഫോണ്‍ ലോഗ്, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, അഡ്രസ് ബുക്ക്, ഫോട്ടോകള്‍ എന്നീ വിവരങ്ങളും നേരത്തെയും ചോര്‍ത്തിയിരുന്നു.
ആധുനിക സ്മാര്‍ട്ട് ഫോണ്‍ സാങ്കേതിക വിദ്യയുള്ളതിനാല്‍ വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്നത് എളുപ്പമാണെന്നതാണ് ചാരപ്പണി നടത്തുന്ന ഏജന്‍സികള്‍
സഹായകമായത്.