തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ തടയാനാണ് നിയമ ഭേദഗതി വരുത്തുന്നത്. 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തികയോ അധിക്ഷേപിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ നടപടിയുണ്ടാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും.
സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ടില്‍ ശക്തമായ വകുപ്പില്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ട് ഭേദഗതി ചെയ്യാനുള്ള തീരുമാനം. ഇതുവരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമേ നിലനിന്നിരുന്നുള്ളൂ.
2020 ഐടി ആക്ടിലെ 66 A, 2011 പൊലീസ് ആക്ടിലെ 118 എന്നിവ നേരത്തെ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു.
ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം നടന്നതോടെ വിഷയം വീണ്ടും ചര്‍ച്ചയായി.
സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളള്‍ക്ക് നടപടിയെടുക്കാന്‍ പൊലീസ് ആക്ടില്‍ വകുപ്പില്ലെന്ന വാദം വലിയ വിമര്‍ശനങ്ങള്‍ ഇടയാക്കിയിരുന്നു.