അമൃത്സര്‍: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിനെ സുരക്ഷിതമായി നിലനിര്‍ത്താനും അതിര്‍ത്തിക്കപ്പുറത്തുനിന്ന് വര്‍ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ചരണ്‍ജിതിന് കഴിയുമെമന്ന് പ്രതീക്ഷിക്കുന്നതായി അമരീന്ദര്‍ സിംഗ് പറഞ്ഞു.
” ചരണ്‍ജിത് സിംഗ് ചന്നിക്ക് എന്റെ ആശംസകള്‍. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിനെ സുരക്ഷിതമായി നിലനിര്‍ത്താനും അതിര്‍ത്തിക്കപ്പുറത്തുനിന്ന് വര്‍ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളില്‍ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” സിംഗ് സന്ദേശത്തില്‍ പറഞ്ഞു.
കഴിഞ്ഞദിവസം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരീന്ദര്‍ സിംഗ് രാജിവെച്ചിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ശനിയാഴ്ച മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് ചരണ്‍ജിത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുന്‍ അധ്യക്ഷന്‍ സുനില്‍ ജഖര്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ പേരുകളാണ് അടുത്ത മുഖ്യമന്ത്രി പട്ടികയില്‍ ഉണ്ടായിരുന്നത്. രജീന്ദര്‍ സിംഗ് ബജ്വ, പ്രതാപ് സിംഗ് ബജ്വ തുടങ്ങിയവരും പരിഗണനയിലുണ്ടായിരുന്നു.