മലയാളത്തില്‍ കുറഞ്ഞ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കില്‍ പോലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അമല പോള്‍. ഈ വർഷമിറങ്ങി വലിയ ശ്രദ്ധ നേടിയ ആടുജീവിതത്തിലും ലെവൽ ക്രോസിലും നായികയായി എത്തിയത് അമല പോളായിരുന്നു.
മലയാളത്തില്‍ കുറഞ്ഞ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കില്‍ പോലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അമല പോള്‍. ഈ വർഷമിറങ്ങി വലിയ ശ്രദ്ധ നേടിയ ആടുജീവിതത്തിലും ലെവൽ ക്രോസിലും നായികയായി എത്തിയത് അമല പോളായിരുന്നു.
മലയാളത്തിൽ അഭിനയിച്ച സിനിമകളിൽ സ്പെഷ്യലായിട്ടുള്ള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അമല പോൾ. ഒരു ഇന്ത്യൻ പ്രണയകഥ പോലൊരു സിനിമയിൽ അഭിനയിക്കാൻ തനിക്കിപ്പോഴും ആഗ്രഹമുണ്ടെന്നും അങ്ങനെയൊരു ചിത്രം പിന്നീട് ചെയ്യാൻ സാധിച്ചില്ലെന്നും അമല പറയുന്നു. ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രം ഒരു മാജിക്കാണെന്നും ആടുജീവിതത്തിലെ കഥാപാത്രം വളരെ വ്യത്യസ്തമാണെന്നും അമല പോൾ കൂട്ടിച്ചേർത്തു.
‘ഞാന്‍ ചെയ്തിട്ടുള്ള മലയാള സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ എനിക്ക് എല്ലാം സ്പെഷ്യലാണ് എന്നാണ് എന്റെ മറുപടി. കാരണം എല്ലാ സിനിമകള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. പിന്നെ ഞാന്‍ ആകെ കുറച്ച് സിനിമകളല്ലേ മലയാളത്തില്‍ ചെയ്തിട്ടുള്ളു. അതുകൊണ്ട് തന്നെയാകാം, ആ സിനിമകളോടൊക്കെ എനിക്ക് അതിന്റേതായ ഇഷ്ടമുണ്ട്.
റണ്‍ ബേബി റണ്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചത് രേണുക എന്ന കഥാപാത്രമായിട്ടാണ്. അതും ലാലേട്ടന്റെ കൂടെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. പിന്നെയുള്ളത് ഒരു ഇന്ത്യന്‍ പ്രണയകഥയാണ്.
ഇപ്പോഴും ഒരു ഇന്ത്യന്‍ പ്രണയകഥ പോലെയൊരു സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ആ സിനിമക്ക് ശേഷം എനിക്ക് അത് പോലെയൊന്ന് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
ആ സിനിമ ശരിക്കും ഒരു മാജിക്കാണ്. എന്നാല്‍ എന്റെ ഓരോ സിനിമയും ഓരോ സമയത്തും കൊണ്ട് വരുന്ന മാജിക്കാണ്. പിന്നെ പറയാനുള്ളത് ആടുജീവിതത്തിലെ സൈനുവിനെ കുറിച്ചാണ്. അവള്‍ എന്നില്‍ നിന്ന് ഒരുപാട് വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. അത്തരത്തില്‍ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ എനിക്ക് ലഭിക്കുന്നത് വേറെ തന്നെയൊരു ത്രില്ലാണ്,’ അമല പോള്‍ പറയുന്നു.
Content Highlight: Amala Paul About Oru Indian Pranayakadha Movie