വീണ്ടും സൈക്കോ ത്രില്ലര്‍; ആകാംക്ഷ ഉയര്‍ത്തി അമല ട്രെയ്‌ലര്‍
Film News
വീണ്ടും സൈക്കോ ത്രില്ലര്‍; ആകാംക്ഷ ഉയര്‍ത്തി അമല ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th June 2023, 6:12 pm

അനാര്‍ക്കലി മരിക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ അമലയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്‌കോട്ട് പ്രൊഡക്ഷന്‍സിന്റെയും ടോമ്മന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ മുഹ്‌സിന നിഷാദ് ഇബ്രാഹിം ആണ് നിര്‍മിക്കുന്നത്.

മലയാളത്തിലും തമിഴിലും, തെലുങ്കിലും ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്പെന്‍സ് സൈക്കോ ത്രില്ലര്‍ ആണ്. അമല എന്ന കേന്ദ്ര കഥാപാത്രമായി അനാര്‍ക്കലി മരിക്കാര്‍ ആണ് ഈ ചിത്രത്തില്‍ എത്തുന്നത്. ബേസില്‍ എന്ന കഥാപാത്രം ആയി ശരത് അപ്പാനിയും അലി അക്ബര്‍ എന്ന അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ ആയി ശ്രീകാന്തും എത്തുന്നു.

അനാര്‍ക്കലി മരിക്കാര്‍, ശരത് അപ്പാനി ശ്രീകാന്ത് എന്നിവര്‍ക്ക് ഒപ്പം രജീഷ വിജയന്‍, സജിത മഠത്തില്‍, ചേലാമറ്റം ഖാദര്‍, ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആന്‍മരിയ, ബിട്ടോ ഡേവിഡ്‌സ് എന്നീ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയും നിര്‍ഹിക്കുന്നു.

ബി.ജി.എം ലിജിന്‍ ബാമ്പിനോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണ്‍, സ്‌പെഷ്യല്‍ ട്രാക്ക് ശ്യാം മോഹന്‍ എം. എം, കാലയ്, ആര്‍ട്ട് ഷാജി പട്ടണം, മേക്കപ്പ് ആര്‍. ജി. വയനാടന്‍, കൊസ്റ്റ്യൂം മെല്‍വി ജെ., അമലേഷ് വിജയന്‍, കളറിസ്റ്റ് ശ്രീക്ക് വാര്യര്‍, സൗണ്ട് ഡിസൈന്‍ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയര്‍ കാര്‍ത്തി, മിക്‌സിങ് ജിജുമോന് ടി ബ്രൂസ്, സ്റ്റില്‍ അര്‍ജുന്‍ കല്ലിങ്കല്‍, വിഷ്ണു, പ്രൊഡക്ഷന്‍ മാനേജര്‍ എ. കെ ശിവന്‍, പ്രോജക്ട് ഡിസൈനര്‍ ജോബില്‍ ഫ്രാന്‍സിസ് മൂലന്‍, ലിറിക്സ് ഹരിനാരായണന്‍ ബി.കെ, മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യുറ പി.ആര്‍.ഒ റിന്‍സി മുംതാസ്. ചിത്രം ജൂണ്‍ 16 ന് പാന്‍ ഇന്ത്യന്‍ റിലീസായി തിയേറ്ററുകളില്‍ എത്തും.

Content Highlight: amala movie trailer