ആ ചിത്രത്തിൽ എന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് വിളിച്ചത്, അതിന് താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ പോയില്ല: അൽത്താഫ് സലിം
Entertainment
ആ ചിത്രത്തിൽ എന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് വിളിച്ചത്, അതിന് താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ പോയില്ല: അൽത്താഫ് സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th June 2023, 9:28 am

 

‘മേരിക്കറിയാം, മേരി പ്ലസ് ടു ആണ്’ എന്ന പ്രേമത്തിലെ ഡയലോഗ് അങ്ങനെ ആരും മറക്കില്ല, അത് പറയുന്ന അൽത്താഫിനെയും. കോമഡി രംഗങ്ങൾ വളരെ സ്വാഭാവികമായി കൈകാര്യം ചെയ്യുന്ന അൽത്താഫിന്റെ സംവിധാനത്തിൽ വന്ന ചിത്രവും തിരക്കഥകളും പ്രേക്ഷകരോട് നീതി പുലർത്താറുണ്ട്. തന്റെ സിനിമയിലേക്കുള്ള വരവും സിനിമ അനുഭവങ്ങളും പങ്കുവെക്കുകയാണ് അൽത്താഫ്.

അൽഫോൺസ് പുത്രൻ തന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് ആദ്യം സിനിമയിലേക്ക് വിളിച്ചതെന്ന് അൽത്താഫ് പറഞ്ഞു. അത് വളരെ പാടുള്ള പണിയായതുകൊണ്ട് തനിക്ക് താൽപര്യമുണ്ടായില്ലെന്നും അൽത്താഫ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രേമത്തിൽ ആദ്യം എന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് വിളിച്ചത്. എന്നെക്കൊണ്ട് അത് നടക്കില്ലെന്ന് ഞാൻ പറഞ്ഞു. അത് എനിക്ക് പറ്റാത്ത പണിയാണ്. എനിക്ക് കുറെ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയിട്ട് ചെയ്യാമായിരുന്നു. ടിപ്പിക്കൽ അസിസ്റ്റന്റ് ആയിട്ട് ഓടി നടക്കുക എന്നുള്ളത് ഫിസിക്കൽ വർക്ക് ആണല്ലോ. ഓടിനടക്കുക അല്ലെങ്കിൽ മറ്റ് കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യുക എന്നുള്ളതൊക്കെ എനിക്ക് വലിയ താല്പര്യമില്ലാത്ത പണിയാണ്. അത്കൊണ്ടാണ് ആൻ ഞാൻ ചെയ്യഞ്ഞത്. എനിക്ക് വളരെ സമാധാനപരമായി പോയാൽ മതി,’ അൽത്താഫ് പറഞ്ഞു.

അഭിമുഖത്തിൽ താൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ സിനിമക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയെന്നും ബിരുദ പഠനത്തിന് ശേഷം ഷോർട് ഫിലിം ചെയ്തത് ഒരു ഫ്ലോപ്പ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ എനിക്ക് സിനിമയോട് ആഗ്രഹം ഉണ്ടായിരുന്നു. രണ്ട് സിനിമ പോലും കാണാതെ ഞാൻ രാത്രി ഉറങ്ങാറില്ല. ഇപ്പോഴും ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടില്ല. പിന്നീട് എന്തെങ്കിലും ചെയ്യണമല്ലോ എന്നോർത്ത്, ഡിഗ്രി കഴിഞ്ഞപ്പോൾ ഷോർട് ഫിലിം ചെയ്തു പക്ഷെ അത് ഫ്ലോപ്പ് ആയിരുന്നു. ഞാൻ, സിജു വിൽ‌സൺ, ഷറഫുദ്ദീന്‍, അൽഫോൺസ് എല്ലാവരും ഒരുമിച്ച് എങ്ങനെയോ എത്തി. അൽഫോൺസ് ഷോർട്ട് ഫിലിം ചെയ്യുമ്പോൾ നമ്മൾ എന്തായാലും അതിൽ കാണും. പിന്നീടാണ് ഞാൻ ഒരു ഷോർട് ഫിലിം ചെയ്തത്. അത് പൊട്ടത്തെറ്റായിരുന്നതുകൊണ്ട് അതിൽ നിന്നും കുറെ പഠിക്കാൻ പറ്റി. അങ്ങനെ ചെയ്ത് ചെയ്ത് എന്താണ് വേണ്ടാത്തത് മനസിലായി,’ അൽത്താഫ് പറഞ്ഞു.

 

Content Highlights: Althaf Salim on Alphonse Puthren