പ്രസ്തുത സര്‍വകലാശാല മുസ്‌ലിങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിച്ചിട്ടും ന്യൂനപക്ഷങ്ങള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്നത് എങ്ങനെ സാധ്യമാകുമെന്നും യോഗി ചോദിച്ചു.
എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കും സര്‍വകലാശാലയില്‍ സംവരണം ലഭിക്കണമെന്നും ഇവരുടെ സംവരണം നിഷേധിക്കുന്നതിന് പിന്നില്‍ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണെന്നും യോഗി ആരോപിച്ചു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സംവരണത്തെ മറയാക്കുകയാണെന്നും പ്രതിപക്ഷത്തെ വിശ്വസിച്ചാല്‍ കശാപ്പ് ചെയ്യപ്പെടുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയും ജനങ്ങളും ഭിന്നിച്ചപ്പോഴെല്ലാം ജനങ്ങള്‍ ബലിയാടായിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും യോഗി പറഞ്ഞു.
ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തിന്റെ ക്രമസമാധാനനില മെച്ചപ്പെട്ടുവെന്നും യോഗി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
കേന്ദ്ര സര്‍വകലാശാലയായ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് കഴിഞ്ഞ ദിവസം (8/11/24 ) സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. അലിഗഡ് യൂണിവേഴ്‌സിറ്റിയ്ക്ക് ന്യൂനപക്ഷ സ്ഥാപനമാണെന്ന് അവകാശപ്പെടാനാവില്ലെന്ന 1967ലെ അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി ഇല്ലാതാക്കുന്നതിന് അടിസ്ഥാനമായ അസീസ് ബാഷ കേസിലെ 1967ലെ വിധിയാണ് ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ച് സുപ്രീം കോടതി റദ്ദാക്കിയത്.
Content Highlight: Aligarh Muslim University not only for Muslims: Yogi Adityanath