Kerala News
ആയുര്‍വേദ ആശുപത്രിയില്‍ മരുന്ന് കടത്ത്; ജീവനക്കാരി ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 16, 04:31 pm
Saturday, 16th November 2019, 10:01 pm

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് കടത്ത് കണ്ടെത്തിയതിന് പിന്നാലെ താത്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തു. ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരി അരുണയെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആയുര്‍വേദ ആശുപത്രിയില്‍ ഇന്ന് പരിശോധന നടന്നിരുന്നു. പരിശോധനയില്‍ മരുന്ന് കുപ്പികള്‍ക്കിടയില്‍ വെള്ളം നിറച്ച കുപ്പികളും ചില മരുന്ന് പാക്കറ്റുകള്‍ അപ്രത്യക്ഷ്യമായതായും ആശുപത്രിയില്‍ നിന്ന് വ്യാപകമായി മരുന്ന് കടത്ത് നടന്നിരുന്നതായി ഡോക്ടറും പഞ്ചായത്തംഗങ്ങളും കണ്ടെത്തിയിരുന്നു.

അതിനു പിന്നാലെയാണ് മരുന്നുകള്‍ കടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. അതിനു പിന്നാലെയാണ് മരുന്ന് കൊള്ള നടന്ന വിവരം പുറത്തറിഞ്ഞത്. ഒരു താത്കാലിക ജീവനക്കാരിയും ഡോക്ടറും മാത്രമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെയും ആശുപത്രിയില്‍ ഇത്തരത്തില്‍ മരുന്ന് കടത്ത് ഉണ്ടായിട്ടുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 35,000 രൂപ വില വരുന്ന മരുന്ന് നേരത്തെ കടത്തുകയും അത് ജീവനക്കാരിയില്‍ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായെന്നുമാണ് ഡോക്ടര്‍ പറഞ്ഞു.

ജീവനക്കാരി കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും ആര്‍ക്കാണ് മരുന്ന കൊടുത്തത് എവിടേക്കാണ് കൊണ്ടു പോയത് എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആശുപത്രി പൂട്ടി ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ പഞ്ചായത്ത് തിങ്കളാഴ്ച യോഗം ചേരാനിരിക്കെയാണ് വീട്ടിലേയ്ക്ക് മടങ്ങിപോയ അരുണ ആത്മഹത്യ ചെയ്തത്.