Film News
'ഗോമൂത്രം കുടിക്കുന്നതുകൊണ്ട് ആനപ്പിണ്ടം കൊണ്ടുള്ള ചായ പ്രശ്‌നമല്ല'; ഇന്‍ ടു ദ വൈല്‍ഡില്‍ അക്ഷയ്കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 10, 02:12 pm
Thursday, 10th September 2020, 7:42 pm

മുംബൈ: ഇന്‍ ടു ദ വൈല്‍ഡ് എന്ന ടെലിവിഷന്‍ പരിപാടിയുടെ സ്‌പെഷല്‍ എപ്പിസോഡിന്റെ പ്രമോഷന്‍ പരിപാടിക്കിടെ അക്ഷയ്കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്.

താന്‍ ദിവസവും ആരോഗ്യപരമായ കാരണങ്ങള്‍ക്ക് വേണ്ടി ഗോമൂത്രം കുടിക്കാറുണ്ടെന്നാണ് ഒരു ഇന്‍സ്റ്റഗ്രാം ലൈവിനിടയില്‍ അക്ഷയ് കുമാര്‍ പറഞ്ഞത്.

മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടെലിവിഷന്‍ സീരിസിലൂടെ ശ്രദ്ധേയനായ ബെയര്‍ ഗ്രില്‍സിനോടായിരുന്നു അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. ബെല്‍ ബോട്ടം എന്ന സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം വേഷമിട്ട ഹുമ ഖുറേഷിയും ഇന്‍സ്റ്റഗ്രാം ലൈവില്‍ അക്ഷയ് കുമാറിനൊപ്പം ഉണ്ടായിരുന്നു.

ഇതിനിടയില്‍ ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെക്കുറിച്ച് ഹുമ ചോദിച്ചപ്പോഴാണ് തനിക്കത് പ്രയാസമല്ല ഞാന്‍ എപ്പോഴും ഗോമൂത്രം കഴിക്കാറുണ്ടെന്ന് അക്ഷയ്കുമാര്‍ പറഞ്ഞത്. ആരോഗ്യപരമായി കാരണങ്ങള്‍ക്കൊണ്ടാണ് ഗോമൂത്രം കഴിക്കുന്നതെന്നും അക്ഷയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അക്ഷയ്കുമാറിനെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെങ്കിലും അദ്ദേഹം ഈഗോ ഇല്ലാത്ത നല്ല ഒരു മനുഷ്യനാണെന്നറിയാമെന്ന് ബെയര്‍ ഗ്രില്‍സ് പറഞ്ഞു.

കാട്ടില്‍ അതിജീവിക്കുന്നതിനെക്കുറിച്ച് ഭയമുണ്ടോ എന്ന ചോദ്യത്തിന് ബെയര്‍ ഗ്രില്‍സിനൊപ്പം ഒട്ടും പേടിയില്ലെന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.

സെപ്തംബര്‍ 18നാണ് അക്ഷയ് കുമാറും ബെയര്‍ ഗ്രില്‍സും ഹുമ ഖുറേഷിയുമൊന്നിക്കുന്ന സാഹസിക പരിപാടിയായ ഇന്‍ടു ദ വൈല്‍ഡ് ഡിസ്‌കവറി പ്ലസില്‍ സംപ്രേക്ഷണം ചെയ്യുക. സെപ്തംബര്‍ പതിനാലിന് പരിപാടി ഡിസ് കവറി ചാനലിലും സംപ്രേക്ഷണം ചെയ്യും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Akshay Kumar reveals he drinks cow urine every day