ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്‌ലാമിക് ലോകത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നെന്ന് ബി.ജെ.പി നേതാവ് സ്വരൂപ് ശുക്ല.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഇസ്‌ലാമുകളില്‍ നിന്ന് പിന്തുണയും ഐ.എസ്.ഐയില്‍ നിന്ന് സംരക്ഷണവും ലഭിക്കുന്നുണ്ടെന്നും ഇയാള്‍ ആരോപിച്ചു.
മുസ്‌ലിം പ്രീണനത്തിനും വോട്ടിനും വേണ്ടി അഖിലേഷ് നിസ്‌കാരം നടത്തുകയും നോമ്പെടുക്കുകയും വേണ്ടി വന്നാല്‍ മതം മാറുകയും ചെയ്യുമെന്ന് ഇയാള്‍ ആരോപിച്ചു.
മഹാത്മ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്റു, മുഹമ്മദ് അലി ജിന്ന എന്നിവരുടെ പേരുകള്‍ അഖിലേഷ് യാദവ് ഒരുമിച്ച് പരാമര്‍ശിച്ചതിന് പിന്നാലെയാണ് ശുക്ലയുടെ ആരോപണം.
പട്ടേലിന്റെ 146ാം ജന്മവാര്‍ഷിക ദിനത്തില്‍, ഞായറാഴ്ച ഹര്‍ദോയിയില്‍ വെച്ച് നടന്ന പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു അഖിലേഷ് യാദവിന്റെ പരാമര്‍ശം. ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന പേരിലായിരുന്നു ഇവരെക്കുറിച്ച് അഖിലേഷ് സംസാരിച്ചത്.
‘നാടിനെ മനസിലാക്കി അതിനനുസരിച്ചായിരുന്നു സര്‍ദാര്‍ പട്ടേല്‍ തീരുമാനങ്ങളെടുത്തിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ഉരുക്കുമനുഷ്യന്‍ എന്ന് വിളിക്കുന്നത്.
ഇന്ന് ഭരണത്തിലിരിക്കുന്നവര്‍ അദ്ദേഹത്തെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിസന്ധി നിറഞ്ഞ ജീവിതവും, കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ സമരങ്ങളും ഓര്‍ക്കണം.സര്‍ദാര്‍ പട്ടേല്‍ ജി, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ജിന്ന എന്നിവരെല്ലാം ഒരേ സ്ഥലത്ത് ഒരേ സ്ഥാപനത്തില്‍ പഠിച്ച് അഭിഭാഷകരായവരായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നവരാണ്,” എന്നായിരുന്നു അഖിലേഷ് പറഞ്ഞത്.
Content Highlights: Akhilesh Yadav May Even Convert To Get Muslim Votes: UP Minister