സൂപ്പർ ഇന്റർസ്റ്റിങ് പ്ലോട്ടുമായി സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം; സൂചന നൽകി അഖിൽ സത്യൻ
Entertainment
സൂപ്പർ ഇന്റർസ്റ്റിങ് പ്ലോട്ടുമായി സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം; സൂചന നൽകി അഖിൽ സത്യൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th April 2024, 10:29 pm

സത്യൻ അന്തിക്കാട് മോഹൻലാൽ സിനിമകൾ എന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. മോഹൻലാലിനെ ഒരു സാധാരണക്കാരനായി സത്യൻ അന്തിക്കാട് അവതരിപ്പിച്ചപ്പോഴെല്ലാം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ.

നാടോടിക്കാറ്റ്, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്.

കുറച്ചു നാളുകളായി ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിച്ചിട്ട്. എന്നും എപ്പോഴുമാണ് രണ്ടുപേരും അവസാനമായി ഒന്നിച്ച ചിത്രം. എന്നാൽ തന്റെ അടുത്ത ചിത്രം മോഹൻലാലിനൊപ്പമായിരിക്കുമെന്ന് സത്യൻ അന്തിക്കാട് ഈയിടെ ഒരു സൂചന നൽകിയിരുന്നു. എന്നാൽ അതുറപ്പിക്കുന്ന വിധത്തിൽ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യൻ ഇട്ടിരിക്കുന്നത്.

വനിത ഫിലിം അവാർഡിന്റെ വേദിയിൽ മോഹൻലാലും സത്യൻ അന്തിക്കാടും നിൽക്കുന്ന ചിത്രത്തിന്, ഇവരുടെ അടുത്ത ചിത്രത്തിന്റെ പ്ലോട്ട് സൂപ്പർ ഇന്റർസ്റ്റിങ്ങാണെന്ന് അഖിൽ അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

ആരാധകരടക്കം നിരവധിപേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 2024ൽ പ്രതീക്ഷയുള്ള ഒരുപിടി മോഹൻലാൽ ചിത്രങ്ങളുണ്ട്.

എമ്പുരാൻ, തരുൺ മൂർത്തി – മോഹൻലാൽ ചിത്രം, ബറോസ്, റമ്പാൻ തുടങ്ങിയ സിനിമകൾക്കൊപ്പം വീണ്ടുമൊരു സത്യൻ അന്തിക്കാട് മാജിക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Akhil Sathyan’S Instagram Post About Sathyan Anthikkad Mohnlal Movie