ആലപ്പുഴ: എ.കെ.ജി തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായി കെ.ആര്‍ ഗൗരിയമ്മ. വെടിവെപ്പ് സമരത്തിനുശേഷം പുന്നപ്ര സന്ദര്‍ശിക്കാനത്തെിയ എ.കെ.ജി മടങ്ങുംവഴിയായിരുന്നു എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞത്.
ഇഷ്ടമില്ലെന്ന് അപ്പോള്‍ തന്നെ മറുപടി പറഞ്ഞെന്നും രണ്ടുദിവസം കഴിഞ്ഞ് തീരുമാനത്തില്‍ മാറ്റമുണ്ടോയെന്നറിയാന്‍ വീണ്ടും അദ്ദേഹം എത്തിയെന്നും ഗൗരിയമ്മ പറയുന്നു. മാറ്റമുണ്ടായാല്‍ അറിയിക്കാമെന്നുപറഞ്ഞ് താന്‍ അന്ന് തിരിച്ചയച്ചതായും ഗൗരിയമ്മ മനസ്സുതുറന്നു.
ഗൗരിയമ്മയെ കാണാന്‍ ചാത്തനാട്ടെ വസതിയിലത്തെിയ പഴയ സുഹൃത്തായ വിപ്‌ളവഗായിക പി.കെ. മേദിനിയോടും അഡ്വ. പ്രതിഭാഹരി എം.എല്‍.എയോടും പഴയകഥകള്‍ പങ്കുവെക്കുകയായിരുന്നു ഗൗരിയമ്മ.
താന്‍ ഈഴവ ജാതിയില്‍പെട്ട ആളായതിനാല്‍ തന്നെ മുഖ്യമന്ത്രിയാക്കരുതെന്ന് ഇ.എം.എസ് പറഞ്ഞന്നെും “കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും” എന്ന മുദ്രാവാക്യം പറഞ്ഞ് തന്നെ എല്ലാവരും പറ്റിച്ചെന്നും ഗൗരിയമ്മ പറയുകയുണ്ടായി.
രാഷ്ട്രീയജീവിതത്തിലെ ആദ്യകാലങ്ങളിലുണ്ടായ രസകരമായ പല കഥകളും തുടര്‍ന്ന് ഗൗരിയമ്മ പങ്കുവെക്കുകയുണ്ടായി