തിരുവനന്തപുരം: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ എല്ലാ മന്ത്രിമാരും പങ്കെടുക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ശബരിമലയില്‍ വിട്ടുവീഴ്ച വേണമെന്ന നിലപാടായിരുന്നു എ.കെ ബാലന്‍ സ്വീകരിച്ചത്.
ഇതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വവുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ നിയമമന്ത്രിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട മന്ത്രിമാരെയെല്ലാം യോഗത്തില്‍ ക്ഷണിച്ചപ്പോള്‍ എ.കെ ബാലനെ ഒഴിവാക്കുകയായിരുന്നു.
ALSO READ: ശബരിമലയിലേക്ക് കാനനപാതയിലൂടെയെത്തിയ തീര്‍ത്ഥാടകരെ അഴുതയില്‍ വനംവകുപ്പ് തടഞ്ഞു: തടഞ്ഞത് ആറുപേരെ
തിരുവനന്തപുരത്ത് ഉണ്ടായിട്ടും മന്ത്രിയെ ക്ഷണിച്ചില്ല. നിയമവകുപ്പിനൊപ്പം പാര്‍ലമെന്ററി കാര്യവും എ.കെ ബാലന്റെ ചുമതലയാണെന്നിരിക്കെയാണ് മന്ത്രിയെ ക്ഷണിക്കാകിരുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന യോഗം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.
ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടത്. ശബരിമലയിലെ അസൗകര്യങ്ങളും രമേശ് ചെന്നിത്തല യോഗത്തില്‍ വിശദീകരിച്ചു. പമ്പയിലും നിലയ്ക്കലിലും സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി എഴുതിത്തയ്യാറാക്കിയ കുറിപ്പാണ് വായിച്ചത്. കോടതി ഉത്തരവും അതിനെ തുടര്‍ന്നുണ്ടായ സാഹചര്യവുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
ALSO READ:ശബരിമലയില്‍ വെച്ച് താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്ക്: തൃപ്തി ദേശായി
സുപ്രീം കോടതി നടപ്പിലാക്കാന്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ശബരിമലയിലെ സുഗമമായ പര്യവസാനത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ ഉണ്ടാകണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഭരണഘടന ലംഘനം ഉണ്ടാവരുതെന്നും ശാന്തിയുടെയും സമാധാനത്തിന്റേയും ഇടമായ ശബരിമലയില്‍ അത് കളഞ്ഞുകുളിക്കരുതെന്നും യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
WATCH THIS VIDEO: