കൊച്ചി: സുഡാനി ഫ്രം നൈജീരിയ മനസ് നിറച്ചെന്ന് അജു വര്‍ഗീസ്. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി മറ്റൊരു മലയാളം സിനിമ കൂടെയാണ് സുഡാനി ഫ്രം നൈജീരിയ എന്നും അജു തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ചിത്രത്തില്‍ സാധാരണ മനുഷ്യന്റെ ജീവിതം, അതിലെ സന്തോഷം, വിഷമം, എല്ലാം 100% ജീവിച്ചു കാണിച്ച സൗബിന് ആണ് താരമെന്നും ഉമ്മച്ചിമാരും സുഡുവും കെ.ടി.സി അബ്ദുല്ലയും അടക്കം എല്ലാവരും തകര്‍ത്തെന്നും അജു പറയുന്നു.
ഫുട്ബോള്‍ ഭ്രാന്തനായ മജീദ് ആയി സൗബിന് എത്തുന്ന ചിത്രത്തില്‍ മലപ്പുറത്തെ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ നൈജീരയയില്‍ നിന്നു മലപ്പുറത്ത് എത്തുന്ന സുഡാനിയായി സാമുവല്‍ റോബിന്‍സണ്‍ അഭിനയിക്കുന്നു. സാവിത്രി ശ്രീധരന്, സരസ ബാലുശ്ശേരി, കെ.ടി.സി അബ്ദുല്ല അഭിരാം പൊതുവാള്, ലുക്മാന്, സിദ്ദീഖ് കൊടിയത്തൂര്‍, നവാസ് വള്ളിക്കുന്ന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ നിര്‍മ്മിച്ചത്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. ഷൈജു ഖാലിദ് തന്നെയാണ് ഛയാഗ്രഹണം. മുഹ്സിന് പരാരിയും സക്കരിയയുമാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുഡാനി ഫ്രം നൈജീരിയ മനസ് നിറയിച്ചു
ഒരായിരം നന്ദി സക്കറിയ, മുഹ്സിന്.
സാധാരണ മനുഷ്യന്റെ ജീവിതം, അതിലെ സന്തോഷം, വിഷമം, എല്ലാം 100% ജീവിച്ചു കാണിച്ച സൗബിന് ആണ് താരം. ഉമ്മച്ചിമാര്, രണ്ടു പേരും സുഡു, അബ്ദുല്ല സര്, മാറ്റെല്ലാവരും തകര്‍ത്തു.
ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം ആയി മറ്റൊരു മലയാളം സിനിമ കൂടെ.