Sports News
എന്ത് വിലകൊടുത്തും ലോകകപ്പ് ഞങ്ങള്‍ നേടും; വമ്പന്‍ പ്രസ്താവനയുമായി എയ്ഡന്‍ മാര്‍ക്രം!
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 31, 02:05 pm
Friday, 31st May 2024, 7:35 pm

ഐ.പി.എല്ലിന് ശേഷം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് ടി-20 ലോകകപ്പാണ്. 20 അംഗ ടീമുകള്‍ ഉള്‍പ്പെടുന്ന ക്രിക്കറ്റ് മാമാങ്കം ജൂണ്‍ രണ്ട് മുതലാണ് ആരംഭിക്കുന്നത്. അമേരിക്കയും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ഇതോടെ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. അത്തരത്തില്‍ ലോകകപ്പ് നേടുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം.

‘ഞങ്ങള്‍ക്ക് വേണ്ടത് ഒരു ലോകകപ്പാണ്. അത് ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. ലോകകപ്പ് നേടുന്നതിന് ഈ ടീമില്‍ എന്താണ് ചെയ്യേണ്ടത് എന്നുള്ളതില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ഇതുവരെ ലഭിക്കാത്ത ഞങ്ങളുടെ ആദ്യത്തെ ലോകകപ്പ് നേടാന്‍ തീര്‍ച്ചയായും ഞങ്ങള്‍ പ്രാപ്തരാണ്, ഞങ്ങള്‍ നേടും.  ഇതിനുശേഷവും ഞങ്ങള്‍ക്ക് ഇത് തുടരാന്‍ സാധിക്കും എന്ന് എനിക്ക് ഉറപ്പാണ്,’ എഡന്‍ മാര്‍ക്രം പറഞ്ഞു.

ജൂണ്‍ മൂന്നിന് ശ്രീലങ്കക്കെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ ആദ്യ മത്സരം. നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

സൗത്ത് ആഫ്രിക്കന്‍ സ്‌ക്വാഡ്: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ണിയേല്‍ ബാര്‍ട്മാന്‍, ജെറാള്‍ഡ് കോട്‌സി, ക്വിന്റണ്‍ ഡി കോക്ക്, ജോണ്‍ ഫോര്‍ച്യൂയിന്‍, റീസ് ഹെന്‍ഡ്രിക്‌സ്, മാര്‍ക്കോ യാന്‍സെന്‍, ഹെന്റിച് ക്ലാസന്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, ആന്റിച് നോര്‍ട്‌ജെ, കഗിസോ റബാഡ, റയാന്‍ റിക്കെല്‍ടണ്‍, തബ്രായിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്,

റിസര്‍വ്: നാന്ദ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.

 

 

Content Highlight: Aiden Markram Talking About 2024 T-20 World Cup