ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു.
ഉപമുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോഡിനേറ്ററുമായ ഒ. പനീര്‍സെല്‍വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയേയും പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനും മറ്റുമായി 11 അംഗ സ്റ്റിയറിങ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന പനീര്‍സെല്‍വത്തിന്റെ ആവശ്യം എടപ്പാടി ഗ്രൂപ്പ് അംഗീകരിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്ന മത്സരത്തില്‍ നിന്ന് പനീര്‍സെല്‍വം പിന്‍മാറാന്‍ തയ്യാറായതെന്നും സൂചനകളുണ്ട്.
ബുധനാഴ്ച രാവിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. പളനിസാമി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനോട് സഖ്യ കക്ഷിയായ ബി.ജെ.പിയ്ക്കും യോജിപ്പാണ്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോഡിനേറ്ററുമായ ഒ. പനീര്‍ശെല്‍വം പിന്‍മാറിയതായ വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക