ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി.
രവീന്ദ്ര ജഡേജയുടെ മികച്ച ബൗളിങ് പ്രകടനവും ശുഭ്മന്‍ ഗില്‍ (96 പന്തില്‍ 87), ശ്രേയസ് അയ്യര്‍ (36 പന്തില്‍ 59), അക്സര്‍ പട്ടേല്‍ (47 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.
Decision overturned!
A successful review from #TeamIndia and Jacob Bethell is out L.B.W ☝️
Follow The Match ▶️ https://t.co/lWBc7oPRcd#INDvENG | @IDFCFIRSTBank | @imjadeja pic.twitter.com/7Vj3cOtkQo
— BCCI (@BCCI) February 6, 2025
ഒരു മെയ്ഡന്‍ ഉള്‍പ്പടെ ഒമ്പത് ഓവര്‍ പന്തെറിഞ്ഞ ജഡേജ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. സൂപ്പര്‍ താരം ജോ റൂട്ട്, ജേകബ് ബേഥല്‍, ആദില്‍ റഷീദ് എന്നിവരെയാണ് ജഡ്ഡു മടക്കിയത്.
ഈ പ്രകടനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 വിക്കറ്റ് പൂര്‍ത്തിയാക്കാനും ജഡേജക്കായി. ടെസ്റ്റില്‍ 323 വിക്കറ്റ് നേടിയ താരം ഏകദിനത്തില്‍ 223 വിക്കറ്റും ടി-20യില്‍ 54 വിക്കറ്റുമാണ് സ്വന്തമാക്കിയത്.
ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ജഡേജയെ തേടിയെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 6,000 റണ്‍സും 600 വിക്കറ്റും സ്വന്തമാക്കുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടമാണ് ജഡ്ഡു സ്വന്തമാക്കിയത്.
6⃣0⃣0⃣ international wickets and counting!
Congratulations, Ravindra Jadeja 🫡🫡
Follow The Match ▶️ https://t.co/lWBc7oPRcd#TeamIndia | #INDvENG | @IDFCFIRSTBank | @imjadeja pic.twitter.com/Qej9oaRWbb
— BCCI (@BCCI) February 6, 2025
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 6,653 റണ്‍സാണ് ജഡേജ സ്വന്തമാക്കിയത്. ടെസ്റ്റില്‍ 3,370 റണ്‍സും ഏകദിനത്തില്‍ 2,768 റണ്‍സും നേടിയ താരം ടി-20യില്‍ 515 റണ്‍സും നേടിയിട്ടുണ്ട്.
ഇതിഹാസ താരം കപില്‍ ദേവ് മാത്രമാണ് ഇതിന് മുമ്പ് 6,000 റണ്‍സും 600 വിക്കറ്റും സ്വന്തമാക്കിയ ഇന്ത്യന്‍ താരം. 687 വിക്കറ്റുകളും 9,031 റണ്‍സുമാണ് ഹരിയാന ഹറികെയ്ന്‍ തന്റെ കരിയറില്‍ സ്വന്തമാക്കിയത്.
ഈ തകര്‍പ്പന്‍ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ തന്റെ ആവശ്യമെന്തെന്ന് ആവര്‍ത്തിച്ച് ചോദിച്ച മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദ്രിനാഥ് അടക്കമുള്ള താരങ്ങള്‍ക്ക് മറുപടി നല്‍കാനും ജഡേജക്കായി.
ഇന്ത്യന്‍ സ്‌ക്വാഡില്‍ ജഡജേയുടെ ആവശ്യമെന്തെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു ബദ്രിനാഥ് പറഞ്ഞിരുന്നത്.
‘വളരെയധികം ട്രിക്കിയായ ചില സ്പോട്ടുകളുണ്ട്. രവീന്ദ്ര ജഡജേ ടീമിന്റെ ഭാഗമായതില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. ജഡേജ സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, കാരണം അവന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതകള്‍ നന്നേ കുറവാണ്.
പ്ലെയിങ് ഇലവനന്റെ ഭാഗമാകാന്‍ സാധ്യതയില്ലാത്ത ഒരാളെ നിങ്ങള്‍ എന്തിനാണ് സ്‌ക്വാഡിന്റെ ഭാഗമാക്കിയത്. ഇത് കുറച്ച് ട്രിക്കിയാണ്,’എന്നായിരുന്നു ബദ്രിനാഥ് പറഞ്ഞത്.
അതേസമയം, പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഫെബ്രുവരി ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ഒഡീഷയിലെ ബരാബതി സ്റ്റേഡിയമാണ് വേദി.
Content Highlight: After Kapil Dev Ravindra Jadeja becomes the only Indian player to complete 6,000 runs and 600 wickets in international cricket