മെരിയം വെബ്‌സ്റ്റെറില്‍ വംശീയതയുടെ നിര്‍വചനം കൊടുത്തതു സംബന്ധിച്ച് പലരും വാദപ്രതിവാദങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് നിര്‍വചനം മാറ്റാനുള്ള നിര്‍ദേശം നല്‍കിയതെന്ന് നിയമ ബിരുദധാരിയായ കെന്നെഡി പറഞ്ഞു.
മെരിയം വെബ്‌സറ്ററില്‍ നല്‍കിയിരിക്കുന്ന നിര്‍വചനവുമായി ബന്ധപ്പെട്ട് താന്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും വംശീയതയെന്താണെന്ന് തനിക്കറിയാമെന്നും കെന്നെഡി വെബ്‌സറ്ററിന് അയച്ച ഇ-മെയിലില്‍ പറയുന്നു.
വംശീയതയെന്ന് പറയുന്നത് വളരെ ഘടനാപരമായ ഒരു അടിച്ചമര്‍ത്തലാണെന്ന് ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും കെന്നെഡി പറഞ്ഞു.
‘വംശീയതയെന്ന് പറയുന്നത് ആളുകള്‍ക്ക് മേലുള്ള വളരെ ഘടനാപരമായ അടിച്ചമര്‍ത്തലാണ്. അത് എനിക്കൊരാളെ ഇഷ്ടമല്ലെന്ന് പറയുന്ന പോലെയല്ല, ഒരു പ്രത്യേക വിഭാഗത്തിനുമേലുള്ള ഘടനാപരമായ അടിച്ചമര്‍ത്തലാണത്,’ മിച്ചും പറയുന്നു.
ഡിക്ഷണറിയില്‍ വംശീയതയെ സംബന്ധിച്ച് മൂന്ന് നിര്‍വചനങ്ങളാണ് നല്‍കിയിട്ടുള്ളത്. അതില്‍ രണ്ടാമത്തെ നിര്‍വചനമാണ് മിച്ചും പറയുന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നതെന്നും അത് മാറ്റുമെന്നും വെബ്സ്റ്റര്‍ എഡിറ്റര്‍ പറഞ്ഞു.
‘വംശീയതയുടെ സങ്കല്‍പത്തെ അടിസ്ഥാനമാക്കി അതിന്റെ തത്ത്വങ്ങള്‍ നടപ്പിലാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു സിദ്ധാന്തം അല്ലെങ്കില്‍ രാഷ്ട്രീയ പരിപാടി,’ എന്നാണ് ഡിക്ഷണറിയില്‍ രണ്ടാമതായി നല്‍കിയിരിക്കുന്ന് നിര്‍വചനം. ഇങ്ങനെയൊരു തെറ്റ് സംഭവിച്ചതില്‍ ക്ഷമചോദിക്കുന്നെന്നും ഡിക്ഷണറി അടുത്ത പതിപ്പ് പുറത്തിറക്കുന്ന വേളയില്‍ ഇതില്‍ മാറ്റം വരുത്തുമെന്നും വെബ്സ്റ്റര്‍ ഉറപ്പു നല്‍കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക