national news
വിമതര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് സമാനം; മന്ത്രിസഭാ വികസനത്തില്‍ വിമര്‍ശനവുമായി താക്കറെ വിഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 10, 08:49 am
Wednesday, 10th August 2022, 2:19 pm

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി താക്കറെ വിഭാഗം. വിമത എം.എല്‍.എമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ കൊല്ലുന്നതിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ അവര്‍ക്ക് അധികാരങ്ങള്‍ നല്‍കുന്നതിനെ ഉദ്ധരിച്ചായിരുന്നു താക്കറെ വിഭാഗത്തിന്റെ പരാമര്‍ശം.

‘ഒടുവില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിമതര്‍ക്ക് ഗംഗയില്‍ മുങ്ങിയെഴുന്നേറ്റത് പോലെ തോന്നിയേക്കാം. പക്ഷേ അവര്‍ ചെയ്ത വഞ്ചനയെന്ന പാപത്തെ അവര്‍ എവിടെ ഒഴുക്കിവിടും,’ എന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ചോദിക്കുന്നത്.

മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന സമയത്ത് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ മുഖം കണ്ടാല്‍ ഏതോ ദൈവികമായ കാര്യം ചെയ്യുന്നത് പോലെയാണെന്നും സാമ്‌നയില്‍ കുറിക്കുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയ്‌ക്കെതിരെ മറാത്തി ഡെയ്‌ലിയും രംഗത്തെത്തിയിരുന്നു.
മന്ത്രിസഭാ വികസനത്തിന് മുമ്പ് ദേശീയ തലസ്ഥാനത്ത് പോയി ഏഴ് തവണ തലകുനിച്ച് നിന്നതിനായിരുന്നു മറാത്തി ഡെയ്‌ലിയുടെ വിമര്‍ശനമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

‘അയോഗ്യത സംബന്ധിച്ച ഹരജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ

കഴിഞ്ഞ ഒരു മാസത്തിനിടെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഏഴ് തവണ സന്ദര്‍ശനം നടത്തിയിരുന്നു, ഓരോ സന്ദര്‍ശനത്തിലും മന്ത്രിസ്ഥാനം വിപുലീകരിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 41 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷിന്‍ഡെ മന്ത്രിസഭ വിപുലീകരിക്കുന്നത്. 18 അംഗ മന്ത്രിസഭയാണ് നിലവിലുള്ളത്.

Content Highlight: Administering oath to rebel mlas is equal to murder of democracy says thackarey group amid cabinet expansion in maharashtra