കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരനും എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോള്‍ പമ്പ് അപേക്ഷകനുമായ ടി.വി. പ്രശാന്തിന് സസ്‌പെന്‍ഷന്‍. സംസ്ഥാന ആരോഗ്യ വകുപ്പാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.

സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയെന്നും കൈക്കൂലി വാഗ്ദാനം ചെയ്തതും കണക്കിലെടുത്തുമാണ് നടപടി. സര്‍വീസിലിരിക്കെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ചട്ടലംഘനമാണ്.
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമായി കണക്കാക്കുന്ന കൈക്കൂലി ആരോപണത്തില്‍ പ്രശാന്തിന്റെ പെട്രോള്‍ പമ്പിന് അനുമതി നല്‍കാനാണ് എ.ഡി.എം കൈക്കൂലി വാങ്ങിച്ചതെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ആരോപിച്ചത്.
തുടര്‍ന്ന് എ.ഡി.എം ആത്മഹത്യ ചെയ്തതോടെ പ്രശാന്ത് ജോലിയില്‍ നിന്ന് അവധി എടുത്തിരുന്നു. ഇന്ന് വീണ്ടും അവധി നീട്ടിക്കൊടുക്കാന്‍ അപേക്ഷ നല്‍കവെയാണ് സസ്‌പെന്‍ഷന്‍ നടപടി.
Content Highlight: ADM’S death; T.P. Prashanth got suspension