സഞ്ജുവിന്റെ നഷ്ടപ്പെട്ട വജ്രായുധത്തിന്റെ മൂർച്ച കൂടി! ലോകകപ്പിൽ ഇടിവെട്ട് നേട്ടവുമായി ഓസ്‌ട്രേലിയൻ താരം
Cricket
സഞ്ജുവിന്റെ നഷ്ടപ്പെട്ട വജ്രായുധത്തിന്റെ മൂർച്ച കൂടി! ലോകകപ്പിൽ ഇടിവെട്ട് നേട്ടവുമായി ഓസ്‌ട്രേലിയൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd June 2024, 1:10 pm

ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 21 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. അര്‍നോസ് വാലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 127 റണ്‍സിന് പുറത്താവുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍ പേസ് ബൗളര്‍ ഗുല്‍ബാദിന്‍ നായിബിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയക്ക് എതിരെ ആവേശകരമായ വിജയം സ്വന്തമാക്കിയത്. ഗുല്‍ബാദിന്‍ നാല് വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാന് വേണ്ടി നേടിയപ്പോള്‍ നവീന്‍ മൂന്ന് വിക്കറ്റും അസ്മത്തുള്ള ഒമര്‍സായി മുഹമ്മദ് നബി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

അഫ്ഗാന് വേണ്ടി ഓപ്പണിങ്ങില്‍ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയത്. 49 പന്തില്‍ നാല് വീതം ഫോറുകളും സിക്‌സുകളും ഉള്‍പ്പെടെ 60 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. മറുഭാഗത്ത് 48 പന്തില്‍ 51 റണ്‍സാണ് സദ്രാന്‍ നേടിയത്. ആറ് ഫോറുകളാണ് സദ്രാന്‍ നേടിയത്.

ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ പാറ്റ് കമ്മിന്‍സ് ഹാട്രിക് നേടി മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലും കമ്മിന്‍സ് ഹാട്രിക് നേടിയിരുന്നു. കമ്മിന്‍സിന് പുറമെ ആദം സാംപ രണ്ട് വിക്കറ്റും മാര്‍ക്കസ് സ്റ്റോണിസ് രണ്ട് വിക്കറ്റും നേടി. മത്സരം പരാജയപ്പെട്ടെങ്കിലും സാംപ നേടിയ ഈ രണ്ടു വിക്കറ്റുകള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയത്.

ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായി ഓരോ മത്സരങ്ങളിലും ഒന്നോ അതില്‍ കൂടുതലോ വിക്കറ്റുകള്‍ നേടുന്ന താരമായി മാറാനാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ക്ക് സാധിച്ചത്. 16 വിക്കറ്റുകളാണ് താരം തുടര്‍ച്ചയായ മത്സരങ്ങളില്‍ നേടിയത്. ഇതോടെ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്യയുടെ റെക്കോഡിനൊപ്പമെത്താനും സാംപക്ക് സാധിച്ചു.

അതേസമയം 2024 ഐ.പി.എല്ലില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ആദം സാംപ. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പിന്മാറിയത്.

ഈ സീസണില്‍ 1.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ഓസ്‌ട്രേലിയന്‍ സ്പിന്നറെ ടീമില്‍ നിലനിര്‍ത്തിയിരുന്നത്. 2023 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ആറുമത്സരങ്ങളിലാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ കളിച്ചത്. ഇതില്‍ 8.54 എക്കണോമിയില്‍ എട്ട് വിക്കറ്റുകള്‍ ആണ് താരം നേടിയത്.

 

Content Highlight: Adam Zampa Record Acheivement in T20 World Cup