നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ പരാതിക്കാരി സുപ്രീം കോടതിയില്‍: ദൃശ്യങ്ങള്‍ കൈമാറരുതെന്നാവശ്യം
Kerala News
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ പരാതിക്കാരി സുപ്രീം കോടതിയില്‍: ദൃശ്യങ്ങള്‍ കൈമാറരുതെന്നാവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 5:00 pm

ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് നാളെ പരിഗണിക്കും.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ദൃശ്യങ്ങള്‍ കിട്ടിയാല്‍ അത് ദുരുപയോഗം ചെയ്‌തേക്കാമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടികാട്ടുന്നു. സ്വകാര്യത മൗലീകാവകാശമാണെന്ന വിധി ചൂണ്ടികാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസുമായി ബന്ധപ്പെട്ട് നേരത്തെ നടി മുതിര്‍ന്ന അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയിരുന്നു. അതിനിടെ, കേസ് അന്വേഷിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ ബി.സന്ധ്യ ഐ.പി.എസ്. ഉള്‍പ്പെടെയുള്ളവര്‍ ദല്‍ഹിയിലെത്തിയിട്ടുണ്ട്.

കേസിലെ നിര്‍ണ്ണായക രേഖകള്‍ തനിക്കു നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. ഇതേ ആവശ്യവുമായി ദിലീപ് മുന്‍പ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ രേഖ ലഭിക്കാന്‍ നിയമപരമായി തനിക്ക് അവകാശമുണ്ടെന്നും ദിലീപ് തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ