താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുകയും അതുപോലെ ഹിറ്റായി മാറുകയും ചെയ്ത സിനിമയാണ് ആറാട്ട് എന്ന് നടി രചന നാരായണന്‍കുട്ടി.
ബിഹൈന്ഡ്വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു ബി. ഉണ്ണികൃഷ്ണന് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ആറാട്ടിനെക്കുറിച്ച് രചന സംസാരിച്ചത്.
ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്ളോപ്പായ സിനിമ ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
”പൊതുവെ വലിയ പ്രതീക്ഷകള്‍ വെക്കാറില്ല. ഹിറ്റാകും എന്നുകരുതി ഹിറ്റായ സിനിമയുണ്ട്. അതാണ് ആറാട്ട്.
പാളിപ്പോയ സിനിമ അങ്ങനെയൊന്നുമില്ല. ഏത് മൂവി ചെയ്യുമ്പോഴും നമ്മുടെ ഒരു കുഞ്ഞിനെ പോലെയാണ് എല്ലാവരും അതിനെ കൈകാര്യം ചെയ്യുക. ഒരു കുട്ടി നന്നാവുക, നാശമാവുക എന്നതൊക്കെ നമ്മുടെ മനസിലാണ്, ആളുകള്‍ അത് എങ്ങനെ എടുക്കുന്നു എന്നതില്ല.
”ഐന്‍ എന്ന ഒരു സിനിമ ഞാന്‍ ചെയ്തിരുന്നു, സിദ്ധാര്‍ത്ഥ് ശിവയുടെ. അതില്‍ ഒരുപാട് അനുഭവങ്ങള്‍ ലഭിച്ചിരുന്നു.
പിന്നെ കൂടുതല്‍ എനിക്ക് കണക്ട് ചെയ്യാന്‍ പറ്റിയത് ഈയിടെ ആറാട്ട് ചെയ്തപ്പോഴാണ്. കാരണം അതില്‍ ഞാന്‍ ഒരുപാട് ഡാന്‍സ് സീക്വന്‍സുകള്‍ ചെയ്തിട്ടുണ്ടായിരുന്നു.