മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലേക്ക് തനിക്ക് ഓഫര്‍ വന്നിരുന്നുവെന്ന് നടി നിഖില വിമല്‍. വിനീത് ശ്രീനിവാസന്‍ തന്നെ പെട്ടെന്ന് വിളിക്കുകയായിരുന്നുവെന്നും എന്നാല്‍ അന്ന് പോവാന്‍ പറ്റിയില്ലെന്നും നിഖില പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘നമ്മുടെയൊക്കെ ഉള്ളില്‍ ഒരു മുകുന്ദന്‍ ഉണ്ണി ഉണ്ട്. നമ്മള്‍ എല്ലാ കാര്യത്തിനേയും പോസ്റ്റീവ് ആയി അപ്രോച്ച് ചെയ്യുന്ന ആളുകള്‍ ആയിരിക്കില്ല. ഇയാള്‍ ഇങ്ങനെ ആയിരുന്നോ എന്ന് തോന്നിക്കുന്ന എത്രയോ ആളുകളുണ്ട്. അതിനെ കണക്ട് ചെയ്യുന്ന സിനിമയാണ് മുകുന്ദന്‍ ഉണ്ണി. അതില്‍ പുള്ളിയോ ചുറ്റുമുള്ളവരോ നന്മ വാരി വിതറുവല്ല. നിങ്ങളുടെ ചുറ്റും കണ്ടിട്ടുള്ള ഒരാളാണ് മുകുന്ദന്‍ ഉണ്ണി.
ആ സിനിമയില്‍ നിന്നും ഓഫര്‍ വന്നപ്പോള്‍ അത് ചെയ്യാന്‍ പറ്റിയില്ല. പെട്ടെന്ന് വിളിച്ചതാണ്. അന്ന് ഈ സിനിമ എന്തായാലും ഓടുമെന്ന് ഞാന്‍ വിനീതേട്ടനോട് പറഞ്ഞിട്ടുണ്ടായിരുന്നു. എല്ലാവരും പറയുന്നതാണല്ലോ കര്‍മ എന്ന് പറയുന്ന ഒന്നുണ്ടെന്ന്. എനിക്ക് ഉപദ്രവം ചെയ്യുന്ന ഒരാള്‍ക്കും തിരിച്ച് ഒന്നും കിട്ടുന്നത് ഞാന്‍ കണ്ടിട്ടില്ല. അങ്ങനെയൊന്നുമില്ല,’ നിഖില പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ എല്ലാ ദിവസവും സ്‌കൂളില്‍ പോകുന്ന ആളായിരുന്നില്ലെന്നും പരീക്ഷ വരുന്ന സമയത്തായിരുന്നു പഠിച്ചിരുന്നതെന്നും നിഖില പറഞ്ഞു.
‘ഡിഗ്രിക്ക് ബി.എസ്.സി ബോട്ടണി ആണ് പഠിച്ചത്. അത് വെച്ച് ജോലിക്കൊന്നും അപ്ലൈ ചെയ്തില്ല. ബി.എസ്.സി കഴിഞ്ഞ് എം.എസ്.സിക്ക് ജോയിന്‍ ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ സിനിമയും അതും ഒരിക്കലും നടക്കില്ലായിരുന്നു. പിന്നെ എം.എ. വിമണ്‍ സ്റ്റഡീസിന് ജോയിന്‍ ചെയ്തു. പക്ഷേ അവര്‍ അറ്റന്‍ഡന്‍സ് തരില്ലെന്ന് പറഞ്ഞ് പ്രശ്നം വന്നു. പഠിക്കുമോ ഉഴപ്പിപ്പോവുമോ എന്നായിരുന്നു അവരുടെ ചിന്ത.
പക്ഷേ ഞാന്‍ അഞ്ചാം ക്ലാസ് മുതല്‍ സ്‌കൂളില്‍ പോയി പഠിച്ച് പരീക്ഷ എഴുതിയ ആളൊന്നുമല്ല. എക്സാമിന്റെ സമയത്ത് പഠിച്ച് എല്ലാ വര്‍ഷവും പാസായിട്ടുണ്ട്. പാരലലി പഠിക്കാന്‍ പറ്റുമെന്ന് എനിക്ക് ഭയങ്കര ആത്മവിശ്വാസമായിരുന്നു. പക്ഷ റെഗുലര്‍ കോളേജായതുകൊണ്ട് അവര്‍ക്ക് പല റെസ്ട്രിക്ഷന്‍സ് ഉണ്ടായിരിക്കുമല്ലോ, അങ്ങനെ പഠിക്കാന്‍ പറ്റിയില്ല.
ഡിസ്റ്റന്റായി പഠിക്കാന്‍ എനിക്ക് വലിയ താല്‍പര്യമില്ലായിരുന്നു. പോകുവാണെങ്കില്‍ കോളേജില്‍ തന്നെ പോയി പഠിക്കണം. എല്‍.എല്‍.ബിക്ക് ജോയിന്‍ ചെയ്തിട്ടുണ്ട്. എന്താവുമോ എന്തോ,’ നിഖില പറഞ്ഞു.
Content Highlight: Actress Nikhila Vimal says she was offered to Mukundan Unni Associates