Entertainment news
ദുല്‍ഖറിനെ കണ്ടാല്‍ കൈവിറച്ച് ഐസാകും; പൃഥ്വിരാജിനെയും ഇഷ്ടമാണ്, പക്ഷെ ഡിക്യൂനോട് മാത്രമേ ആ ഫാന്‍ മൊമന്റുള്ളു: നയന എല്‍സ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 08, 05:56 pm
Sunday, 8th January 2023, 11:26 pm

ജൂണ്‍ എന്ന സിനിമയില്‍ കുഞ്ഞി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് നയന എല്‍സ. മണിയറയിലെ അശോകന്‍, ഉല്ലാസം, കുറുപ്പ് തുടങ്ങിയ സിനിമകളിലും നയന അഭിനയിച്ചിട്ടുണ്ട്.

ദുല്‍ഖറിനൊപ്പം മണിയറയിലെ അശോകനില്‍ അഭിനയിക്കാനും ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും നയന വര്‍ക്ക് ചെയ്തിട്ടുണ്ട്. താന്‍ ദുല്‍ഖറിന്റെ വലിയ ആരാധികയാണെന്ന് പറയുകയാണ് നയന ഇപ്പോള്‍.

പൃഥ്വിരാജിനെയും ഇഷ്ടമാണെന്നും പക്ഷെ ദുല്‍ഖറിനെ കാണുമ്പോള്‍ തോന്നുന്ന ഫീല്‍ അല്ലെന്നും നയന പറഞ്ഞു. കൈവിറക്കുകയും ഐസാവുന്ന പോലെ തോന്നാറുണ്ടെന്നും നയന കൂട്ടിച്ചേര്‍ത്തു. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ജൂണ്‍ സിനിമ ചെയ്തപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. പിന്നെ മണിയറയിലെ അശോകന്‍ ചെയ്തു. ജൂണ്‍ കണ്ടിട്ടാണ് ആ സിനിമയിലേക്ക് വിളിക്കുന്നത്. അതില്‍ തന്നെ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി.

ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസ് ഒരു ഫാമിലി പോലെ ആയി. അതില്‍ എല്ലാം പെര്‍ഫോം ചെയ്ത ശേഷമാണ് കുറുപ്പ് കിട്ടുന്നത്. ചെറിയ റോള്‍ ആണെങ്കിലും അതില്‍ ഞാന്‍ ചെയ്ത റോള്‍ ശ്രദ്ധിക്കപ്പെട്ടു. ദുല്‍ഖറിനെ പൂജയ്ക്ക് ആണ് ആദ്യമായി ഞാന്‍ കണ്ടത്.

ഓക്കെ കണ്മണിയൊക്കെ കണ്ട് ഫാന്‍ ഗേളായി മാറിയതാണ്. എന്താണെന്ന് അറിയില്ല. ദുല്‍ഖറിനെ കണ്ടാല്‍ അപ്പോള്‍ എന്റെ കൈവിറക്കും. മെസ്സേജ് ചെയ്യുമ്പോള്‍ പ്രശ്നമില്ല. അടുത്തേക്ക് ഒക്കെ ചെല്ലുമ്പോള്‍ എന്റെ കയ്യൊക്കെ ഐസാവും. ഞാന്‍ ആശാനേ എന്നാണ് വിളിക്കുക. ഞങ്ങള്‍ എല്ലാവരും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. അനുപമ പരമേശ്വരനും മണിയറയിലെ അശോകനില്‍ ഉണ്ടായിരുന്നു.

ഞാന്‍ പൃഥ്വിരാജിന്റേയും ഫാന്‍ ആണ്. അദ്ദേഹത്തെ മഴവില്‍ മനോരമയുടെ അവാര്‍ഡ് ഫങ്ക്ഷന് കണ്ടിട്ടുണ്ട്. തൊട്ടടുത്ത സീറ്റുകളില്‍ ഇരിക്കാനൊക്കെ പറ്റിയിരുന്നു. പക്ഷെ ഡിക്യുവിനോട് തോന്നുന്ന ഫാന്‍ മൊമന്റ് തോന്നിയിട്ടില്ല.

നേരിട്ടായാലും സിനിമയില്‍ ആയാലും ഭയങ്കര ഡൗണ്‍ ടു എര്‍ത്ത് ആണ്. വളരെ നല്ല പേഴ്‌സണാലിറ്റിയാണ്. നമ്മള്‍ മെസ്സേജ് ചെയ്താല്‍ നമുക്ക് അപ്പോള്‍ തന്നെ റിപ്ലെ തരും. അങ്ങനെയാണ് ദുല്‍ഖര്‍,” നയന പറഞ്ഞു.

content highlight: actress nayana elza about dulquer salmaan