ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആയിഷ. കേരള മുസ് ലിം സമുദായത്തില്‍ നിന്നും രംഗത്ത് വന്ന ആദ്യ നാടക നടിയായ നിലമ്പൂര്‍ ആയിഷയുടെ കഥയാണ് ആയിഷ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മഞ്ജു വാര്യര്‍ തന്നെയാണ് നിലമ്പൂര്‍ ആയിഷയായിട്ട് ചിത്രത്തില്‍ എത്തിയത്.
മാമ്മ എന്ന വൃദ്ധവയോധികയുടെയും അവരുടെ ആയ ആയിട്ട് എത്തിയ ആയിഷയുടെയും കഥയാണ് ചിത്രം പറയുന്നത്. നാടകാഭിനയം നിര്‍ത്തി നിലമ്പൂര്‍ ആയിഷ പ്രവാസ ജീവിതത്തിനായി പോയപ്പോള്‍ അവരുടെ ലൈഫില്‍ ഉണ്ടായ അനുഭവങ്ങളാണ് ചിത്രം. മഞ്ജു വാര്യര്‍ മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്.
പരിചിതമല്ലാത്ത സ്ഥലത്ത് ഗദ്ദാമയായിട്ട് എത്തിയ സ്ത്രിയുടെ അതിജീവനത്തിന്റെ കഥയെന്നെല്ലാം ചിത്രത്തെ വിശേഷിപ്പിക്കാം. 2022 ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ വലിയ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ആയിഷയെ മഞ്ജുവിന്റെ രണ്ടാം വരവിലെ അഭിനയത്തില്‍ മികച്ച് നില്‍ക്കുന്ന ചിത്രം എന്നു തന്നെ പറയാന്‍ കഴിയുന്നതാണ്.
ഇമോഷണല്‍ രംഗങ്ങളും ആയിഷ എന്ന കഥാപാത്രത്തിന്റെ പക്വതയും വളരെ വൃത്തിയായിട്ട് തന്നെ മഞ്ജു അവതരിപ്പിച്ചിട്ടുണ്ട്. ആമിര്‍ പള്ളിക്കല്‍ കൃത്യമായിട്ട് തന്നെ തനിക്ക് വേണ്ടത് മഞ്ജു വാര്യര്‍ എന്ന ആര്‍ട്ടിസ്റ്റില്‍ നിന്നും എടുത്തിട്ടുണ്ട്.
1980കളിലെ കഥയാണ് ചിത്രം പറയുന്നത്. ഗദ്ദാമയായി അറബ് രാജ്യത്തെത്തുന്ന സ്ത്രീകളുടെ കഥകള്‍ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. നാട്ടിലെ ജീവിതച്ചൂടില്‍ വെന്ത് മരുഭൂമിയിലെ മണല്‍ക്കൊട്ടാരങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ തിരിനാളം തേടി എത്തുന്ന അവരില്‍ പലര്‍ക്കും പറയാനുള്ളത് നല്ലതൊന്നുമാവില്ല. എന്നാല്‍ അതില്‍നിന്നെല്ലാം വേറിട്ട കഥയാണ് ആഷിഫ് കക്കോടി എഴുതിയ ആയിഷയുടേത്.
മഞ്ജു വാര്യരുടെ അസാധ്യ പ്രകടനമാണ് ചിത്രത്തെ സമൃദ്ധമാക്കുന്നത്. ഗദ്ദാമയായുള്ള മഞ്ജുവിന്റെ രൂപമാറ്റം വളരെ മനോഹരമാണ്. നൃത്തത്തിനും നടനത്തിനും ഏറെ പ്രധാന്യമുള്ള ചിത്രത്തില്‍ മഞ്ജു നിറഞ്ഞാടുകയായിരുന്നു. ഇതുവരെ മഞ്ജു വാരിയര്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കും ആയിഷ.
മാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോണ എന്ന നടിയുടെ പ്രകടനവും മഞ്ജു വാര്യരുടെ ഒപ്പത്തിനൊപ്പമായിരുന്നു. ഇവരുമൊത്തുള്ള ഇമോഷണല്‍ രംഗങ്ങളിലും മഞ്ജു മികച്ചു നില്‍ക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും ചിത്രത്തെ നിലമ്പൂര്‍ ആയിഷയുടെ കഥയാണെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല.
അറബിക് മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്.
മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
content highlight: actress manju warriers performance inf the movie ayisha