Advertisement
Entertainment news
ഹോര്‍മോണിന്റെ ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരുപാട് ബുദ്ധിമുട്ടി, കരയുന്നതിന്റെ കാരണം പോലും കണ്ടെത്താനായില്ല: ലിയോണ ലിഷോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 02, 03:54 pm
Sunday, 2nd April 2023, 9:24 pm

ഹോര്‍മോണ്‍ ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് ലിയോണ ലിഷോയ്. ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഫ്രണ്ട്സും ഫാമിലിയുമാണ് സഹായിച്ചതെന്നും ലിയോണ പറഞ്ഞു.

വെറുതെ ഇരിക്കുമ്പോള്‍ കരച്ചില്‍ വരുമായിരുന്നുവെന്നും കരയുന്നതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിയോണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഹോര്‍മോണ്‍ ഗുളിക കഴിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ഫ്രണ്ട്സും ഫാമിലിയും അതിജീവിക്കാന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷെ ഒരു ലിമിറ്റ് കഴിഞ്ഞപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കും അറിയില്ലായിരുന്നു.

ആ സമയത്ത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. വെറുതെ ഇരിക്കുമ്പോള്‍ കരച്ചില്‍ വരുമായിരുന്നു. ഞാന്‍ എന്തിനാണ് കരയുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് അത് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു.

ഒരു സമയത്ത് എന്റെ ഈ അവസ്ഥ കണ്ടിട്ട് അമ്മക്ക് എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. അമ്മയും എന്റെ കൂടെ ഇരുന്ന് കരഞ്ഞു. ഞാന്‍ കരയുമ്പോള്‍ സൈഡില്‍ ഇരുന്ന് അമ്മയും കരയാന്‍ തുടങ്ങി.

തിന്നാല്‍ മാത്രമായിരുന്നു എനിക്ക് സമാധാനം കിട്ടുക. വേറെ എന്ത് ചെയ്തിട്ടും സമാധാനം കിട്ടിയില്ല. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ റൂമില്‍ തന്നെ ഇരുന്ന് തുടങ്ങി. ആകെ സൈലന്റായിട്ട് മാറിയിരുന്നു,” ലിയോണ പറഞ്ഞു.

content highlight: actress liyona about her disease