Movie Day
ബിഗ് ബി ചെയ്യുമ്പോള്‍ മമ്മൂക്ക ഇങ്ങനെ അല്ല, ഇത്രയും ലൈറ്റായ മമ്മൂക്കയെ കാണുന്നത് ആദ്യമായിട്ടാണ്: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 07, 09:31 am
Monday, 7th March 2022, 3:01 pm

അമല്‍നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മ പര്‍വ്വത്തിന്റെ വിജയാഘോഷത്തിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും ആഘോഷമാക്കുകയാണ് ആരാധകര്‍. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചതിന്റെ മുകളിലുള്ള ഒരു സിനിമ തന്നെ സമ്മാനിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ആരാധകരെപ്പോലെ തന്നെ ചിത്രത്തിലെ ഓരോ താരങ്ങളും സിനിമയുടെ റിലീസിങ്ങിനായുള്ള കാത്തിരിപ്പിലായിരുന്നു

തന്റെ സിനിമാ ജീവിതത്തിനിടെ താന്‍ അഭിനയിച്ച ഒരു സിനിമ റിലീസാകാന്‍ ഇത്രയും കാത്തിരുന്നിട്ടില്ലെന്നാണ് നടി ലെന പറഞ്ഞത്. അതിനൊപ്പം തന്നെ താന്‍ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ ഒരു മുഖമായിരുന്നു ഭീഷ്മ പവര്‍വ്വം സെറ്റില്‍ കണ്ടതെന്നും ലെന പറയുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

എല്ലാവരും കാത്തിരുന്ന ഒരു സെലിബ്രേഷനായിരുന്നു ഭീഷ്മ പര്‍വ്വം. മമ്മൂക്ക ഫാന്‍സും അമല്‍നീരദ് ഫാന്‍സും സൗബിന്‍ ഫാന്‍സും എല്ലാം ഉണ്ട്. മാത്രമല്ല 11 സ്ത്രീകള്‍ ഈ സിനിമയിലുണ്ട്. നമുക്ക് തന്നെ അത് ആലോചിക്കാന്‍ പറ്റുന്നില്ല, ലെന പറയുന്നു.

ഫര്‍ഹാന്‍ ഒഴിച്ച് ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചവര്‍ക്കൊപ്പമെല്ലാം നേരത്തേയും വര്‍ക്ക് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മമ്മൂക്ക. എന്നാല്‍ ഞാന്‍ മമ്മൂക്കയെ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല. എല്ലാവരുമായും ഇത്രയും ഫ്രീയായിട്ടും മിംഗിള്‍ ചെയ്തുമുള്ള അദ്ദേഹത്തെ കാണുന്നത് ആദ്യമാണ്.
ഇത്രയും ലൈറ്റ് മമ്മൂക്കയെ കാണുന്നതും ആദ്യമായിട്ടാണ്.

എന്നാല്‍ മൈക്കിള്‍ ഹെവിയായിരുന്നു. ഒരുപക്ഷേ ആ ഹെവിനെസ് ബാലന്‍സ് ചെയ്യാനായിരിക്കും ഇത്. ബിഗ് ബി ചെയ്യുമ്പോള്‍ മമ്മൂക്ക ഇങ്ങനെ അല്ല. അമലേട്ടനും ഇങ്ങനെ അല്ല. അവര്‍ ഇതില്‍ നിന്നും വ്യത്യസ്തരായ രണ്ടുപേരായിരുന്നു. ഇത്രയും ആര്‍ടിസ്റ്റുകളെ ഡയറക്ട് ചെയ്യുന്ന ഒരു ഡയറക്ടറുടെ മൂഡേ ആയിരുന്നില്ലല്ലോ അവിടെ, ലെന പറയുന്നു.

Content Highlight: Actress Lena About Mammootty in Bheeshmaparvam