ഞങ്ങള്‍ ലിവിങ് റിലേഷനിലായിരുന്നു, ബിഗ് ബോസില്‍ നിന്നും വിളിച്ചപ്പോള്‍ എടുക്കാതായതോടെ തന്നെ സംശയം തോന്നി: ആര്യ
Entertainment news
ഞങ്ങള്‍ ലിവിങ് റിലേഷനിലായിരുന്നു, ബിഗ് ബോസില്‍ നിന്നും വിളിച്ചപ്പോള്‍ എടുക്കാതായതോടെ തന്നെ സംശയം തോന്നി: ആര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd February 2023, 9:02 pm

തന്റെ ലിവിങ് റിലേഷന്‍ ബ്രേക്കാവാനിടയായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പാര്‍ട്ണര്‍ സുഹൃത്തുമായി റിലേഷനില്‍ ആവുകയായിരുന്നുവെന്നും ആര്യ പറഞ്ഞു.

വീട്ടില്‍ എല്ലാം അറിയുന്ന റിലേഷനായിരുന്നുവെന്നും താന്‍ ബിഗ് ബോസില്‍ ആയ സമയത്താണ് ഇവിടെ കാര്യങ്ങളെല്ലാം മാറിയതെന്നും ആര്യ പറഞ്ഞു. ബിഗ് ബോസില്‍ നിന്നും താന്‍ വിളിച്ചിട്ട് പാര്‍ട്ണര്‍ ഫോണ്‍ എടുക്കാതായപ്പോള്‍ തൊട്ട് തനിക്ക് കാര്യങ്ങള്‍ മനസിലായെന്നും ആര്യ പറഞ്ഞു. ഫ്‌ളവേര്‍സ് ഒരു കോടി എന്ന പരിപാടിയില്‍ വെച്ചാണ് ആര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ബിഗ്‌ബോസില്‍ നിന്നും 75ാമത്തെ ദിവസം പുറത്തിറങ്ങാന്‍ നില്‍ക്കുമ്പോള്‍ അവര്‍ ഫോണ്‍ കയ്യില്‍ തന്നിട്ട് വേണ്ടപ്പെട്ടവരെ വിളിക്കാന്‍ പറഞ്ഞു. സ്വാഭാവികമായും നമ്മളെ ഏറ്റവും വേണ്ടപ്പെട്ടവരെയാണ് വിളിക്കുക. നമ്മളെ വെയ്റ്റ് ചെയ്ത് നില്‍ക്കുന്ന ആളെ വിളിക്കും.

ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ഞാന്‍ വിചാരിച്ചത് എന്റെ നമ്പര്‍ കാണേണ്ട താമസം ഫോണ്‍ എടുത്ത് സംസാരിക്കുമെന്നാണ്. ഞാന്‍ പത്ത് പ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. അപ്പോള്‍ തന്നെ എനിക്ക് ചെറിയ സംശയം വന്നു.

പിന്നെ ഞാന്‍ എന്റെ വീട്ടില്‍ വിളിച്ചു. ഞങ്ങളുടെ റിലേഷന്‍ഷിപ്പ് എന്റെ വീട്ടില്‍ ഒക്കെ അറിയാം. ഞങ്ങള്‍ ഒരു ലിവിങ് റിലേഷനില്‍ ആയിരുന്നു. എന്റെ വീട്ടില്‍ തന്നെയായിരുന്നു താമസിച്ചത്. ആള്‍ക്ക് ദുബായിലും കമ്പനിയുണ്ട്. അവിടത്തെ ഫ്‌ളാറ്റില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്.

അനിയത്തിയെ വിളിച്ച് വരുന്ന കാര്യം പറഞ്ഞു. അവളോട് അദ്ദേഹത്തെക്കുറിച്ച് ചോദിച്ചു. എന്താണ് വിളിച്ചിട്ട് കിട്ടാത്തത് വീട്ടില്‍ ഇല്ലെയെന്ന് ചോദിച്ചു. ഇല്ല ചേച്ചി ദുബായിലാണെന്ന് പറഞ്ഞ് അവള്‍ കട്ട് ചെയ്തു. അപ്പോഴും എനിക്ക് എന്തൊക്കെയോ സംശയം തോന്നി.

പിന്നെ അദ്ദേഹം എന്നെ വിളിച്ചു. കേട്ടില്ല ഉറങ്ങുകയായിരുന്നു എന്ന് പറഞ്ഞു. പക്ഷെ അതില്‍ ഒന്നും പഴയ താല്‍പര്യം എനിക്ക് തോന്നിയില്ല. കാരണം പിന്നെയാണ് ഞാന്‍ മനസിലാക്കിയത്. എന്റെ കൂട്ടുകാരിയുമൊത്ത് ആള്‍ക്ക് റിലേഷന്‍ഷിപ്പ് ഉണ്ട്. അവള്‍ക്ക് ഭര്‍ത്താവും കുഞ്ഞുമുണ്ട്. ഇപ്പോള്‍ ഡിവോഴ്‌സ്ഡായി,” ആര്യ പറഞ്ഞു.

content highlight: actress arya about her relation ship