Entertainment news
ജീവിതത്തില്‍ ഒരാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ ഈ നടനെയാണ് പറയുക, അതിന് ഒരു കാരണമുണ്ട്: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 09, 02:12 pm
Thursday, 9th March 2023, 7:42 pm

ജീവിതത്തില്‍ ഒരാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം കിട്ടിയാല്‍ താന്‍ മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്യുമെന്ന് നടി അനശ്വര രാജന്‍. മമ്മൂട്ടിയുടെ അഭിമുഖങ്ങള്‍ കാണാന്‍ നല്ല ഭംഗിയാണെന്നും വളരെ കൂളായാണ് അദ്ദേഹം സംസാരിക്കുകയെന്നും അനശ്വര പറഞ്ഞു.

അതുപോലെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹവും തനിക്കുണ്ടെന്ന് അനശ്വര പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യുക മമ്മൂക്കയെയാണ്. നല്ല രസമല്ലേ അദ്ദേഹത്തിന്റെ ഇന്‍ര്‍വ്യൂസ് ഒക്കെ കാണാന്‍. നമ്മള്‍ നോക്കുമ്പോള്‍ കാണുന്നത് മമ്മൂക്ക ഭയങ്കര കൂളായി സംസാരിക്കുന്നത് അല്ലെ കാണുന്നത്.

അതുപോലെ തന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹവും എനിക്കുണ്ട്. ഞാന്‍ അമ്മ അസോസിയേഷന്‍ മീറ്റിങ്ങിന് പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. കണ്ടപ്പോള്‍ എന്നോട് പേര് ചോദിച്ചിരുന്നു. ഞാന്‍ അപ്പോള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആള് ഭയങ്കര കൂളായിട്ടാണ് നില്‍ക്കുന്നത്.

മുണ്ടൊക്കെ മടക്കിക്കുത്തി നമ്മുടെ അടുത്തേക്ക് വരുമ്പോള്‍ തന്നെ ഒരു ഓറയാണ്. ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഫോട്ടോയോ… എന്തിനാ… എന്നായിരുന്നു മമ്മൂക്ക ചോദിച്ചത്. പിന്നെ മടക്കി കുത്തിയ മുണ്ടൊക്കെ ശരിയാക്കി ഫോട്ടോക്ക് പോസ് ചെയ്തു. സന്തോഷായില്ലേയെന്ന് ഇറങ്ങാന്‍ നേരത്ത് ചോദിച്ചു,” അനശ്വര പറഞ്ഞു.

പ്രണയവിലാസമാണ് അനശ്വരയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമിത ബൈജു, അര്‍ജുന്‍ അശോകന്‍, മിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിച്ചത്.

content highlight: actress answara rajan about mammootty