മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പിസാസ് 2വിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍ഡ്രിയ ജെറമിയയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മിഷ്‌കിന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ആന്‍ഡ്രിയയുടെ ജന്മദിനമായ ഡിസംബര്‍ 21നാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
‘നമുക്ക് മെഴുകുതിരികള്‍ കൊളുത്തി നമ്മുടെ കേന്ദ്ര കഥാപാത്രത്തിന്റെ സ്‌പെഷ്യല്‍ ദിവസം ആഘോഷിക്കാം’ എന്നുപറഞ്ഞു കൊണ്ടായിരുന്നു മിഷ്‌കിന്‍ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
പോസ്റ്ററിലെ ആന്‍ഡ്രിയയുടെ രൂപവും വേഷവും ഭാവവും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. ഡാവിഞ്ചിയുടെ മൊണാലിസയെപ്പോലെ ശരിക്കും ഉള്ളിലെന്താണെന്ന് പിടിതരാത്ത ഭാവമാണല്ലോ എന്നാണ് പലരും കമന്റുകളില്‍ ചോദിച്ചത്.
വ്യത്യസ്തമായ ടോപ്പും തലയില്‍ സ്‌കാര്‍ഫും കൈയ്യില്‍ വാച്ചുമായി ഒരു ടേബിളിന് മുന്നില്‍ ഇരിക്കുന്ന പോലെയാണ് ആന്‍ഡ്രിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞുപോയ ഏതോ കാലഘട്ടത്തിലേതാണെന്ന് തോന്നിപ്പിക്കും വിധം മങ്ങിയ കളര്‍ ടോണിലാണ് പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. വേഷത്തിലെയും മൊത്തം പോസ്റ്ററിലെയും ഈ പഴമ ഫ്‌ളാഷ് ബാക്കിലെ ആന്‍ഡ്രിയയുടെ രൂപമാകാമെന്നാണ് ആരാധകര്‍ പറയുന്നത്.
Let’s light the candle and celebrate the special day of our protagonist Andrea. @andrea_jeremiah
Happy birthday and wishing you a long creative life.
-Mysskin #pisasu2@Lv_Sri @Rockfortent @kbsriram16 @PRO_Priya pic.twitter.com/8N366Hs2gD— Mysskin (@DirectorMysskin) December 20, 2020
ഡിസംബര്‍ 15നാണ് പിസാസ് 2 ഷൂട്ടിംഗ് ആരംഭിച്ചത്. ചെന്നൈയില്‍ വെച്ചായിരുന്നു ഷൂട്ട്. സൈക്കോ ഫെയിം രാജ്കുമാര്‍ പിച്ചുമണിയും സാവരകത്തിയിലെ പൂര്‍ണയും പിസാസിലുണ്ട്. കാര്‍ത്തിക് രാജയാണ് സംഗീതം ചെയ്യുന്നത്.
സെപ്റ്റംബറില്‍ പിസാസിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. 2014ല്‍ ഇറങ്ങിയ പിസാസിന്റെ തുടര്‍ച്ചയല്ല പിസാസ് 2 എന്നാണ് മിഷ്‌കിന്‍ അറിയിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Andrea Jeremiah’s character poster in Director Mysskin’s new movie Pisasu 2 out, on her birthday