Advertisement
Entertainment news
സിനിമ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു, അമ്മ പറഞ്ഞതാണ് വേണ്ടെന്ന്: ഐശ്വര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 16, 11:02 am
Thursday, 16th February 2023, 4:32 pm

നരസിംഹം, പ്രജ, ബട്ടര്‍ഫ്‌ളൈസ് തുടങ്ങിയ സിനിമകളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ഐശ്വര്യ. താന്‍ സിനിമയില്‍ വന്നതിനെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍. സിനിമ തന്റെ ജീവിതം മാറ്റി മറിച്ചെന്നും അങ്ങനെ അല്ലായിരുന്നെങ്കില്‍ മറ്റൊരു രീതിയിലേക്ക് തന്റെ ജീവിതം മാറിയെന്നും താരം പറഞ്ഞു.

സിനിമയില്‍ അഭിനയിക്കുന്നത് വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ വലിയ എതിര്‍പ്പായിരുന്നു എന്നും അവര്‍ പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി താന്‍ മുത്തശ്ശിയേയും കൂട്ടി വീടുവിട്ടിറങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘വീട്ടില്‍ നിന്നും ഇറങ്ങിയതാണ് എന്റെ ജീവിതം മാറ്റിയത്. അങ്ങനെ സംഭവിച്ചത് കൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു. ഞാന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു.

ഞാന്‍ സിനിമയില്‍ വരുന്നത് അമ്മക്ക് എതിര്‍പ്പായിരുന്നു. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വീട്ടില്‍ നിന്നും നല്ല എതിര്‍പ്പുണ്ടായിരുന്നു. അങ്ങനെയാണ് ഞാനും പാട്ടിയും വീട്ടില്‍ നിന്ന് ഇറങ്ങി പോരുന്നത്. അങ്ങനെയാണ് ഇതെല്ലാം സംഭവിക്കുന്നത്.

അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തത പോലെ യു.എസില്‍ പോകുമായിരുന്നു. ഫാമിലിയായി അവിടെ സെറ്റില്‍ഡ് ആവുകയും ചെയ്‌തേനെ. അന്ന് നടന്ന ചില സംഭവങ്ങള്‍ കാരണം എനിക്ക് പാട്ടിയെ നോക്കേണ്ടി വന്നു.

അവരെ ഇവിടെ ഒറ്റക്കാക്കി എനിക്ക് യു.എസില്‍ പോകാന്‍ പറ്റില്ലായിരുന്നു. ഇവിടെയും പാട്ടിയെ ഒറ്റക്കാക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് സിനിമ തുടരേണ്ടി വന്നു,’ ഐശ്വര്യ പറഞ്ഞു.

content highlight: actress aiswarya about her film career and life