ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമാരി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോയുടെയും ഐശ്വര്യയുടേയും സുരഭിയുടേയുമൊക്കെ അസാധ്യ പെര്‍ഫോമന്‍സാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്ന കുമാരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായിട്ടാണ് ഷൈന്‍ എത്തുന്നത്. കുമാരിയില്‍ ക്യാരക്ടറിനെ ആവാഹിച്ച് എടുത്ത് അഭിനയിച്ച ഒരാള്‍ ഷൈന്‍ ടോം ചാക്കോ ആയിരിക്കുമെന്നും അത് സ്‌ക്രീനില്‍ കാണാനുണ്ടെന്നും പറയുകയാണ് ഐശ്വര്യ ലക്ഷ്മി.
ഭയങ്കര ബ്രില്യന്റ് ആക്ടറാണ് ഷൈനെന്നും ഓരോ സമയത്തും നമ്മളെ പരമാവധി കംഫര്‍ട്ടബിളാക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്നും ഐശ്വര്യ പറഞ്ഞു.
പുള്ളി അഭിനയിക്കുന്നത് കാണാനും പുള്ളിയുടെ പ്രോസസുമൊക്കെ ഭയങ്കര രസമാണ്. പുള്ളി പല കാര്യങ്ങളും ശ്രദ്ധിക്കുകയാണെന്ന് നമുക്ക് തോന്നില്ല. ഓരോ സീനിലും പുള്ളി എടുക്കുന്ന എഫേര്‍ട്ടുണ്ട്. അത്രയും ചിന്തിച്ചാണ് ഓരോ സീനും ചെയ്യുന്നത്.
ഈ ക്യാരക്ടറിന് രണ്ട് മൂന്ന് ചേഞ്ച് ഓവറുണ്ട്. എന്റെ അടുത്താണെങ്കില്‍ പോലും ഫിസിക്കല്‍ കോണ്‍ടാക്ട് വരുന്ന സീനുകള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒട്ടും അണ്‍കംഫര്‍ട്ടബിള്‍ അല്ല എന്നുള്ളത് നോക്കിയിട്ടേ അത് ചെയ്യുള്ളൂ. അത് സംസാരിക്കും.
ആക്ടിങ് തന്നെയാണ്. പക്ഷേ പുള്ളി എല്ലായ്‌പ്പോഴും അതില്‍ അവെയര്‍ ആണ്. നമ്മള്‍ വിചാരിക്കും പുള്ളി അവയെറല്ല, അറിയാതെ ചെയ്തുപോകുന്നതാണ് എന്നൊക്കെ. അതൊന്നുമല്ല ഭയങ്കര അവയെറാണ്. ഒരു രക്ഷയുമില്ലാത്ത കോ ആക്ടറാണ് അദ്ദഹേം.
അഭിമുഖങ്ങളില്‍ കാണുന്ന ഷൈന്‍ അല്ല അദ്ദേഹം. സംസാരിക്കാനൊക്കെ ഭയങ്കര രസമുള്ള ആളാണ്. പക്ഷേ എന്തോ പുള്ളി അത് പുറമെ കാണിക്കുന്നില്ല. ചില അഭിമുഖങ്ങളൊക്കെ കാണുമ്പോള്‍ ഇതല്ലായിരുന്നല്ലോ കുമാരിയുടെ സെറ്റില്‍ ഞാന്‍ കണ്ട ഷൈന്‍ എന്ന് തോന്നും. എന്റെ ധ്രുവേട്ടന്‍ ഇങ്ങനെ അല്ലല്ലോ എന്ന് തോന്നും (ചിരി), ഐശ്വര്യ പറയുന്നു.
കുമാരിയുടെ ചിത്രീകരണത്തെ കുറിച്ചും ഐശ്വര്യയ്ക്കൊപ്പമുള്ള അഭിനയത്തെ കുറിച്ചുമൊക്കെ നേരത്തെ ഷൈന്‍ ടോമും സംസാരിച്ചിരുന്നു.
ചിത്രത്തിന് വേണ്ടി ഐശ്വര്യ കുറേ പെയിന്‍ സഹിച്ചിട്ടുണ്ടെന്നും എന്തൊരു അലമ്പാടോ താന്‍ എന്ന് വരെ തന്നോട് ചോദിക്കേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.
‘ എന്തൊരു അലമ്പാടോ താന്‍ എന്ന് എന്നോട് ചോദിക്കും. ചില സീനുകള്‍ ചെയ്യുമ്പോള്‍ തൊട്ടുപോകരുത് എന്നെ എന്ന് പറയും. എന്നിട്ട് ഞാന്‍ അപ്പുറത്ത് പോയി നിന്ന് അവളെ കുറേ ചീത്ത വിളിക്കും. തൊട്ടുപോകരുത് എന്ന് പറയുമ്പോള്‍ തൊടാതെ പിന്നെ എങ്ങനെയാ അഭിനയിക്കുക എന്ന് ഞാനും ചോദിക്കും.
അവളെ ചുറ്റിപ്പിടിക്കുന്ന സീനില്‍ ഞാന്‍ ഒരുപാട് പവര്‍ ഉപയോഗിക്കുന്നുണ്ട്. ചിലപ്പോള്‍ വേദനിച്ചെന്ന് വരും. അത്രയും പെയിന്‍ എടുക്കാതെ പിന്നെ നമ്മള്‍ എങ്ങനെ ഗെയിന്‍ ചെയ്യും. ആരേയും ഉപദ്രവിക്കണമെന്ന് വിചാരിച്ചിട്ടല്ലല്ലോ ചെയ്യുന്നത്.
ആ സമയത്ത് നമ്മള്‍ അത് ചെയ്യണം. അതേ വര്‍ക്കാവുള്ളൂ. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരാളെ ഉപദ്രവിക്കുക എന്നുള്ളതല്ല ആ സീന്‍ വര്‍ക്കാവണം. എന്നാലല്ലേ കാണുന്നവര്‍ക്ക് ആ ഫീല്‍ കിട്ടൂ. അല്ലാതെ സ്റ്റേജില്‍ നടക്കുന്ന ഒരു ഡ്രാമയായിട്ടല്ലേ തോന്നുള്ളൂ. കുറച്ച് സ്ട്രെയിന്‍ എടുത്തിട്ടുണ്ട് ഐശ്വര്യ,’ എന്നായിരുന്നു ഷൈന്‍ ടോം പറഞ്ഞത്.
Content Highlight: Actress Aishwarya Lekshmi about Intimate Scenes on Kumari with Shine Tom Chacko