നരച്ച താടിയും പിന്നിലേക്ക് കെട്ടിയ മുടിയും, കൈയ്യില്‍ ടാറ്റു; പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിയുടെ പുതിയ ലുക്ക്; ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിയും
Entertainment news
നരച്ച താടിയും പിന്നിലേക്ക് കെട്ടിയ മുടിയും, കൈയ്യില്‍ ടാറ്റു; പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിയുടെ പുതിയ ലുക്ക്; ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th June 2021, 8:09 pm

കൊച്ചി: പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയുടെ ലുക്ക് പുറത്തുവിട്ട് നടന്‍ സുരേഷ് ഗോപി. തന്റെ 251ാം ചിത്രത്തിലെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത് മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററില്‍.

പിന്നിലേക്ക് കെട്ടിവെച്ച മുടിയും കൈയ്യിലെ ടാറ്റുവും ചിത്രത്തിന് മാസ് അപ്പീല്‍ നല്‍കുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി നിരവധി പേരാണ് താരത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്‍ എന്നാണ് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചത്. എസ്.ജി. 251 എന്നാണ് തല്‍ക്കാലം ചിത്രം അറിയപ്പെടുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളുടെ പേരോ പുറത്തുവിട്ടിട്ടില്ല.

എത്തിറിയല്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ രാമചന്ദ്രന്‍ ആണ്. സമീന്‍ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സന്‍ പൊഡുത്താസ്, സ്റ്റില്‍സ്- ഷിജിന്‍ പി രാജ്, ക്യാരക്ടര്‍ ഡിസൈന്‍- സേതു ശിവാനന്ദന്‍, മാര്‍ക്കറ്റിംഗ് പി.ആര്‍- വൈശാഖ് സി വടക്കേവീട്.

പോസ്റ്റര്‍ ഡിസൈന്‍- എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി, പി.ആര്‍.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor Suresh Gopi’s new look for his birthday; Greetings by Mohanlal, Mammootty and Prithvi