ഇന്ധന വിലവര്‍ധന എന്നേയും ബുദ്ധിമുട്ടിക്കുന്നു, വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് കേന്ദ്രം ഇപ്പോഴും പാലിച്ചുപോരുന്നതില്‍ യോജിപ്പില്ല; ബി.ജെ.പിയെ വെട്ടിലാക്കി സുരേഷ് ഗോപി
തൃശ്ശൂര്‍: ഇന്ധനവിലയും പാചകവാതക വിലയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കേണ്ട വിഷയമല്ലെന്ന് തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ധനവില വര്‍ധനയില്‍ താനും ദുരിതമനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണമുണ്ടെന്ന് വിചാരിക്കരുത്. പണം എന്തിനൊക്കെ ചിലവാക്കുന്നു. അധികം പണമുള്ളവര്‍ക്കോ അല്ലെങ്കില്‍ പണമില്ലാത്തവനോ പ്രശ്‌നമില്ല. ഇടത്തരക്കാരനാണ് അത് വലിയ ബുദ്ധിമുട്ടായി വരുന്നത്. പക്ഷെ ഈ സമ്പ്രദായം ആരാണ് തുടങ്ങിവെച്ചത്. കമ്പനികള്‍ക്ക് അവര്‍ക്ക് തോന്നിയത് പോലെ വില നിശ്ചയിക്കാമെന്ന് ആരാണ് തുടങ്ങിവെച്ചത്.
അതിനകത്ത് രാഷ്ട്രീയം നമുക്ക് പറയേണ്ടിവരും. പക്ഷെ അങ്ങനെ ഒരു സംവിധാനം ഇവരും വെച്ച് പോരുന്നതില്‍ എനിക്ക് യോജിപ്പില്ല.
പെട്രോളും ഡീസലും വിഷയമാക്കിയെടുത്ത് നിങ്ങള്‍ ഒരു തെറ്റായ തീരുമാനമെടുത്താല്‍ അഞ്ച് വര്‍ഷത്തേക്കാണ് ക്രഷറിയില്‍ ചെന്ന് വീഴുന്നത്. ഇന്ധനവില ചിലപ്പോള്‍ നാലഞ്ച് മാസം കൊണ്ട് താഴെപ്പോയെന്ന് വരും-സുരേഷ് ഗോപി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക