സിനിമക്കകത്തും പുറത്തും തന്നെകുറിച്ച് നിലനില്‍ക്കുന്ന ഒരു അഭ്യൂഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. അദ്ദേഹത്തിന് മലയാളം അറിയില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. അതിനെ കുറിച്ചാണ് രമേഷ് പറയുന്നത്.
താന്‍ ആദ്യം പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തില്‍ ആയിരുന്നുവെന്നും എന്നാല്‍ മിമിക്രിയില്‍ ചേരുന്നതിന് വേണ്ടിയാണ് മലയാള മീഡിയത്തിലേക്ക് മാറ്റിയതെന്നും അന്ന് തനിക്ക് മലയാളം ശരിക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില ഓണ്‍ലൈന്‍ ചാനലുകള്‍ തനിക്ക് മലയാളം അറിയില്ലെന്ന തരത്തില്‍ എഴുതിയെന്നും റേഡിയോ മാന്‍ഗോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മിമിക്രിയില്‍ ചേരുന്നതിന് വേണ്ടി ഞാന്‍ ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും മലയാളം മീഡിയത്തിലേക്ക് മാറിയിട്ടുണ്ട്. പലരും എനിക്ക് മലയാളം അറിയില്ലെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ചില ഓണ്‍ലൈന്‍ ചാനലിലൊക്കെ അങ്ങനെ എഴുതി വന്നിട്ടുണ്ട്. അത് കണ്ടിട്ട് എന്നോട് ചിലര്‍ ചോദിച്ചു രണ്ട് വര്‍ഷം സംസാരശേഷി ഇല്ലായിരുന്നു അല്ലേന്ന്.
ഞാന്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. അവിടെ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും മലയാളം ഇല്ലാത്തത് കൊണ്ട് എനിക്ക് മലയാളം അറിയില്ലായിരുന്നു. അവിടെ നിന്നും ഞാന്‍ മൂന്നാം ക്ലാസില്‍ ഒരു മലയാളം മീഡിയം സ്‌കൂളില്‍ ചേര്‍ന്നു. അവിടെ എത്തിയപ്പോള്‍ എനിക്ക് മലയാളം തീരെ എഴുതാനും വായിക്കാനും അറിയില്ലായിരുന്നു.
പിന്നെയാണ് ഞാന്‍ മലയാളം പഠിക്കുന്നത്. അവിടെ മിമിക്രി മത്സരം ഒക്കെയുണ്ടായിരുന്ന്. ഇതൊക്കെ ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ്. ഇന്നെനിക്ക് വളരെ സന്തോഷം തോന്നുന്നുണ്ട്. ഓരോ വര്‍ഷവും പുതിയ ഓരോ സ്റ്റെപ്പുകള്‍ വെച്ച് മുമ്പോട്ട് പോയിട്ട് തിരിഞ്ഞ് നോക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്,’ രമേഷ് പിഷാരടി പറഞ്ഞു.
content highlight: actor ramesh pisharody about mimicri