മോഹന്‍ലാലിനെ നായകനാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഏയ് ഓട്ടോ.
സാധാരണക്കാരന്റെ കഥ പറഞ്ഞ ചിത്രത്തിലെ മോഹന്‍ലാലിന്റെ സുധി എന്ന കഥാപാത്രത്തെ മലയാളികള്‍ ഇന്നും ഏറെ ഇഷ്ടപ്പെടുന്നുണ്ട്.
എല്ലാവര്‍ക്കുമെന്നപോലെ ഏയ് ഓട്ടോ എന്ന ചിത്രവും അതിലെ സുധി എന്ന കഥാപാത്രവും തനിക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് പറയുകയാണ് മോഹന്‍ലാല്‍.
നടീ നടന്‍മാരൊക്കെ ഇമേജ് കോണ്‍ഷ്യസ് ആയിരുന്ന കാലത്താണ് താന്‍ ഒരു ദരിദ്ര നായകന്റെ വേഷം അവതരിപ്പിച്ചതെന്നും ഒരു തരത്തില്‍ അതായിരുന്നു അതിന്റെ വിജയരഹസ്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘പാവപ്പെട്ട ഓട്ടോതൊഴിലാളികളുടെ ജീവിതഗന്ധിയായ സാധാരണക്കാരുടെ ചിത്രമാണ് അത്. അതിലെ നായകനായ സുധിക്ക് പകിട്ടും ആഢംബരവുമൊന്നും ഇല്ല.
നടീ നടന്‍മാരൊക്കെ ഇമേജ് കോണ്‍ഷ്യസ് ആയിരുന്ന കാലത്താണ് ഞാനീ ദരിദ്ര നായകനെ ഇതില്‍ അവതരിപ്പിച്ചത്. ഒരു തരത്തില്‍ അതായിരുന്നു അതിന്റെ വിജയരഹസ്യവും.
എനിക്ക് സഹോദരതുല്യനായ വേണു നാഗവള്ളിയാണ് ഈ ചിത്രത്തിന്റെ സൃഷ്ടാവ്. മറ്റൊരു പ്രത്യേകത ഏയ് ഓട്ടോയുടെ നിര്‍മാതാവ് എന്റെ ആദ്യകാല ഗുരുവും സഹപാഠിയും പിന്നീട് സഹപ്രവര്‍ത്തകനും സുഹൃത്തുമായ മണിയന്‍പിള്ള രാജുവായിരുന്നു എന്നതാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
ഏയ് ഓട്ടോയുടെ ഷൂട്ടിങ് ഒരു ഷൂട്ടിങ്ങായിപ്പോലും തോന്നിയിട്ടില്ലെന്നും അതൊരു പിക്‌നിക് പോലെയായിരുന്നെന്നും ലാല്‍പറയുന്നു. അന്നൊക്കെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുക പോലും ഓട്ടോ ഓടിച്ചായിരുന്നു. എല്ലാ ദിവസവും സുന്ദരി ഓട്ടോ ഓടിച്ചു പോകും. അതൊക്കെ രസകരമായ അനുഭവങ്ങളായിരുന്നു.
സിനിമ കണ്ട ശേഷമൊക്കെ ഓട്ടോ യാത്രക്കാരില്‍ നിന്നും കളഞ്ഞുപോകുന്ന സാധനങ്ങള്‍ ഡ്രൈവര്‍മാര്‍ വീടുകളില്‍ എത്തിച്ചുകൊടുത്തതായൊക്കെ കേട്ടിട്ടുണ്ട്. അതിനൊക്കെ ചിത്രം പ്രചോദനമായതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ ലാല്‍സലാം എന്ന പരിപാടിയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക