ട്വന്റി 20 സിനിമ ചെയ്യുന്ന സമയത്ത് എല്ലാ ഭാവവും നിറഞ്ഞ് നിൽക്കുന്ന ഒരു യുവാവ് ആയിരുന്നു പൃഥ്വിരാജെന്ന് നടൻ മണിക്കുട്ടൻ പറയുന്നു. ട്വന്റി 20 സിനിമയിൽ ഡാൻസ് ഉണ്ടായിരുന്നെന്നും പൃഥ്വിരാജ് നല്ല ഡാൻസറാണെന്നും മണിക്കുട്ടൻ പറഞ്ഞു.
ഡാൻസ് മാസ്റ്റർ എന്തെങ്കിലും തിരുത്തിയാൽ തനിക്കിങ്ങനെയാണ് ചെയ്യാൻ പറ്റുകയെന്നാണ് പൃഥ്വിരാജ് പറയുകയെന്നും മണിക്കുട്ടൻ പറയുന്നു. പൃഥ്വിരാജിന് തൻ്റേതായ സ്റ്റൈൽ ഉണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു.
എമ്പുരാൻ ഷൂട്ടിങ് ലൊക്കേഷനിൽ പോയ സമയത്ത് വളരെ സ്നേഹത്തോടെയാണ് സംസാരിച്ചതെന്നും പുതിയൊരു ഡയറക്ടർ പുതിയൊരു പടം ചെയ്യുന്ന പോലയായിരുന്നു പെരുമാറിയതെന്നും മണിക്കുട്ടൻ പറയുന്നു. തൻ്റെ ചെറിയ ക്യാരക്ടർ ആണെങ്കിലും സിറ്റുവേഷൻ നരേറ്റ് ചെയ്ത് കാണിച്ചുതരുമെന്നും നടൻ കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ട്വന്റി 20 സിനിമയൊക്കെ ചെയ്യുന്ന സമയത്ത് എല്ലാ ഭാവവും നിറഞ്ഞ് നിൽക്കുന്ന ഒരു യുവാവ് ആയിരുന്നു പൃഥ്വിരാജ്. ആ സിനിമയിലൊരു ഡാൻസ് ഉണ്ടായിരുന്നു. രാജു നല്ല ഡാൻസറാണ്. മാസ്റ്റർ വന്നിട്ട് സ്റ്റെപ് ഇടും. രാജു അത് ചെയ്യും.
അപ്പോൾ മാസ്റ്റർ ചെറുതായിട്ടെന്തെങ്കിലും പറയും അല്ലെങ്കിൽ ഇതുംകൂടെ ചേർത്ത് കളിക്ക് എന്ന് പറയും. അപ്പോൾ എനിക്ക് ഇങ്ങനയേ ചെയ്യാൻ പറ്റുള്ളൂ എന്നാണ് രാജു പറയുക. പുള്ളി പുള്ളിയുടേതായ സ്റ്റൈൽ എപ്പോഴും കൊണ്ടുനടക്കുന്നയാളാണ്.
ഞാൻ എമ്പുരാൻ ഷൂട്ടിങ് ലൊക്കേഷനിൽ പോയ സമയത്ത് വളരെ സ്നേഹത്തോടെയാണ് സംസാരിക്കുന്നത്. പുതിയൊരു ഡയറക്ടർ പുതിയൊരു പടം ചെയ്യുന്ന പോലയായിരുന്നു പെരുമാറിയത്. എൻ്റെ ഒരു ചെറിയ ക്യാരക്ടർ ആണെങ്കിലും ഇതാണ് സിറ്റുവേഷൻ എന്നൊക്കെ നരേറ്റ് ചെയ്ത് കാണിച്ചു തരും,’ മണിക്കുട്ടൻ പറയുന്നു.
Content Highlight: Actor Manikuttan Talking About Prithviraj