വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ആരാധകര്‍ക്കു മുന്നിലെത്തുന്ന താരമാണ് നടന്‍ മാധവന്‍. സിനിമയിലെന്നപോലെ സോഷ്യല്‍ മീഡിയകളിലും സജീവമായി ഇടപെടല്‍ നടത്താനും മാധവന്‍ സമയം കണ്ടെത്താറുണ്ട്. തന്റെ ആരാധകരോട് സംസാരിക്കാനും അവര്‍ക്ക് മറുപടി നല്‍കാനും മാധവന്‍ ശ്രമിക്കാറുണ്ട്.
അത്തരത്തില്‍ ട്വിറ്ററില്‍ അദ്ദേഹം നല്‍കിയ ഒരു മറുപടിയാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് കമന്റ് ചെയ്തയാള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടിയാണ് പ്രധാന ചര്‍ച്ചാവിഷയം. കമന്റും അതിന് താന്‍ നല്‍കിയ മറുപടിയും അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.
Oh .. So that’s your diagnoses ? I am worried for YOUR patients. 😱😱😱😱. May be you need a Docs appointment. . https://t.co/YV7dNxxtew
— Ranganathan Madhavan (@ActorMadhavan) January 5, 2021
‘മാഡി, ഒരു കാലത്ത് എന്റെ ഹൃദയം കവര്‍ന്ന നടനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ കാണുമ്പോള്‍ വിഷമം തോന്നുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കുകയാണ്. ബോളിവുഡിലെത്തിയപ്പോള്‍ എന്ത് തേജസ്സായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണും, മുഖവും നോക്കൂ. എല്ലാം അതില്‍ നിന്നും മനസ്സിലാകും’, എന്നായിരുന്നു മാധവന് നേരെയുള്ള കമന്റ്.
ഇതിന് മാധവന്‍ നല്‍കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തത്.
നിങ്ങള്‍ ഇങ്ങനെയാണോ രോഗനിര്‍ണ്ണയം നടത്തുന്നത്. പോയി നല്ലൊരു ഡോക്ടറെ കാണുന്നതാകും നല്ലത്. നിങ്ങളുടെ രോഗികളെക്കുറിച്ചോര്‍ത്ത് സങ്കടം തോന്നുന്നു, എന്ന് മാധവന്‍ മറുപടി നല്‍കി. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
ദുല്‍ഖര്‍-പാര്‍വതി ചിത്രം ചാര്‍ളിയുടെ തമിഴ് റീമേക്കായ ‘മാര’യാണ് മാധവന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്.
ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് നായികമാരായെത്തുന്നത്. പാര്‍വതിയുടെ റോളില്‍ ‘മാരാ’യില്‍ ശ്രദ്ധ എത്തും. അപര്‍ണ്ണ ഗോപിനാഥിന്റെ റോളില്‍ ശിവദയാണ് ‘മാര’യില്‍. കല്‍പനയുടെ കഥാപാത്രമായി അഭിരാമിയാണ് എത്തുക. മാല പാര്‍വതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor Madhavan Reacts On Social Media Comment