Entertainment news
വിജയ് സാര്‍, ഓ എന്റെ ദൈവമേ അതൊരു പുലിയാണ്, അതിപ്പൊ അജിത് സാറിന്റെയോ മറ്റ് ഏത് താരങ്ങളുടെയോ അടുത്ത് തോന്നില്ല: കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 30, 03:57 pm
Wednesday, 30th March 2022, 9:27 pm

കൂടെ അഭിനയിച്ച താരങ്ങളെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന വതാരകയുടെ ചോദ്യത്തിന് നടന്‍ കൃഷ്ണ നല്‍കിയ ഉത്തരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ കൂടെ അഭിനയിച്ച താരങ്ങളെ കുറിച്ച് പറയുന്നത്.

‘മഞ്ജു ഭയങ്കര ഫണാണ്, ആള്‍ നല്ല രസമാണ്, അന്ന് എന്തൊക്കെയാ കോമഡി പറഞ്ഞേന്ന് ഒന്നും ചോദിച്ചാല്‍ ഓര്‍മയില്ല, പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന കാര്യങ്ങളല്ലെ. ശാലിനിയുടെ കൂടെ അഞ്ചാറ് ദിവസമെ വര്‍ക്ക് ചെയ്തിട്ടുള്ളു. ആള്‍ ഭയങ്കര പ്രൊഫഷണലാണ്.

വിജയ് സാര്‍, ഓ എന്റെ ദൈവമേ അതൊരു പുലിയാണ്, നടക്കുന്നതും ഇരിക്കുന്നതുമൊന്നും നമ്മളറിയില്ല, ഇങ്ങനെയൊരാളുണ്ടെന്ന് പോലുമറിയില്ല. സോഫ്റ്റ് സ്‌പോക്കണാണ്. ഒരു ജാഡയുമില്ലാത്ത മനുഷ്യനാണ്, എന്നാല്‍ നമ്മള്‍ കാണുമ്പോള്‍ ആ ജാഡ ഓട്ടോമാറ്റിക്കലി ഫോളോ ചെയ്യും, ചില ആളുകളുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഒരു ഓറ വരുമെന്ന് പറയില്ലെ, ആള്‍ടെ അടുത്ത് നില്‍ക്കുമ്പോള്‍ നമ്മുടെ ബോഡിയില്‍ നിന്ന് സം തിങ് ഈസ് പുള്ളിങ് എന്ന് തോന്നും. ലാല്‍ സാറിന്റെ അടുത്ത് നില്‍ക്കുമ്പോഴും അങ്ങനെയാണ്, അതിപ്പൊ അജിത് സാറിന്റെയോ മറ്റ് ഏത് താരങ്ങളുടെയോ അടുത്ത് തോന്നില്ല.

ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ ഒരു എന്‍സൈക്ലോപീഡിയ ആണല്ലോ, കൂടെ നിക്കാന്‍ സുഖമാണ്, എന്താ മോനേ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു എന്നൊക്ക ചോദിക്കും. ലാല്‍ സാര്‍ നല്ലതാ, ദൃശ്യമാണ് സാറിന്റെ കൂടെ അവസാനം ചെയ്ത ചിത്രം.

മമ്മൂക്കയുടെ കൂടെ അധികം വര്‍ക്ക് ചെയ്തിട്ടില്ല. സി.ബി.ഐയില്‍ ആയാലും കോമ്പിനേഷന്‍ സീനൊന്നും ഉണ്ടായിട്ടില്ല. വാണി വിശ്വനാഥ് പിന്നെ എന്നെ അടിക്കാനായിട്ടുള്ളൊരാളാണ്, ഞാന്‍ അടികൊള്ളാനായിട്ടുള്ളതും,’ കൃഷ്ണ പറയുന്നു.

Content Highlights: Actor Krishna says about actor Vijay