കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിക്കുന്നതിനിടെ നടന് ജോജു ജോര്‍ജുമായുണ്ടായ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വമാണ് ഒത്തുതീര്പ്പുകള്ക്കൊരുങ്ങുന്നത്.
ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു.
ഇരുഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്.
എറണാകുളം എം.പി ഹൈബി ഈഡന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുത്തത്. സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസിലായെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അക്കാര്യം അറിയിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ പറഞ്ഞു.