അമ്മയുടെ ഗുണമാണ് തനിക്ക് കിട്ടിയതെന്ന് നടന്‍ ബൈജു. അമ്മ നന്നായി തഗ്ഗടിക്കുന്ന വ്യക്തിയാണെന്നും നഴ്‌സായിരുന്നു ഇപ്പോള്‍ മരിച്ച് പോയതാണെന്നും ബൈജു പറഞ്ഞു. അച്ഛന്‍ മരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ തന്നെ കുഴപ്പം കൊണ്ടാണെന്നും മദ്യപാനം മുതല്‍ അദ്ദേഹത്തിന് എല്ലാ പരിപാടികളുമുണ്ടെന്നും ബൈജു പറഞ്ഞു.
മദ്യപിച്ച് ജിവിതത്തിലെ എല്ലാ സ്വത്തും സമാധാനവും നശിപ്പിച്ച വ്യക്തിയാണ് തന്റെ അച്ഛനെന്നും അദ്ദേഹം ഒന്നും നശിപ്പിച്ചില്ലായിരുന്നുവെങ്കില്‍ തനിക്ക് ഇന്ന് 200 കോടിയുടെ ആസ്തിയുണ്ടാകുമായിരുന്നുവെന്നും ബൈജു പറഞ്ഞു.
”എന്റമ്മയുടെ ഗുണമാണ് എനിക്ക് കിട്ടിയത് അമ്മ തഗ്ഗടിക്കുന്ന ആളായിരുന്നു. അമ്മ മരിച്ച് പോയി. നഴ്‌സായിരുന്നു. തങ്കമ്മ എന്നായിരുന്നു അമ്മയുടെ പേര്. അച്ഛന്റെ പേര് ഭാസ്‌കരന്‍ നായര്‍. അച്ഛന്‍ 1989 ല്‍ മരിച്ച് പോയി. 63 വയസ്സിലായിരുന്ന മരണം. അച്ഛന്‍ മരിച്ചതിന് കാരണം കയ്യില്‍ ഇരിപ്പ് തന്നെയാണ്.