അബുദാബി കോടതികളില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും
World News
അബുദാബി കോടതികളില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 2:33 pm

ദുബായ്: യു.എ.ഇ തലസ്ഥാനമായ അബുദാബി കോടതികളില്‍ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദി തെരഞ്ഞെടുക്കപ്പെട്ടു. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയും ഇനി കോടതിയില്‍ ഉപയോഗിക്കാം.

തൊഴില്‍തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളിലാണ് ഇത് നടപ്പില്‍ വരുത്തുന്നത്. ഹിന്ദി മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുത്ത പുതിയ നീക്കം നീതി എളുപ്പത്തില്‍ നടപ്പാക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ALSO READ: ദേവികുളത്ത് നടക്കുന്നത് അനധികൃത നിര്‍മ്മാണം; സബ് കളക്ടര്‍ ഹൈക്കോടതിയിലേക്ക്

നിയമവശങ്ങളെക്കുറിച്ച് ഹിന്ദിയില്‍ ഇനി പരാതിക്കാര്‍ക്കും കുറ്റാരോപിതര്‍ക്കും മനസിലാക്കാം. ഫോമുകള്‍ പൂരിപ്പിക്കുന്നതിനും നിയമസഹായം തേടുന്നതിനും ഭാഷാപ്രശ്‌നമില്ലാതെ മുന്നോട്ടുപോകാനാകുമെന്നാണ് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നത്.

യു.എ.ഇ മൊത്തത്തിലുള്ള ജനസംഖ്യ എടുത്താല്‍ 50 ലക്ഷം പേരില്‍ ഏതാണ്ട് മൂന്നില്‍ രണ്ടും വിദേശികളാണ്. മൊത്തം ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏറ്റവും അധികം പേര്‍ വരുന്ന രാജ്യവും ഇന്ത്യ തന്നെയാണ്. ഇത് പരിഗണിച്ചാണ് ഹിന്ദിയും വ്യവഹാര ഭാഷയാക്കാന്‍ തീരുമാനിച്ചത്.