abhimanyu
മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകത്തിന്റെ അനാച്ഛാദനം തടയണമെന്ന് കെ.എസ്.യു; ആവശ്യം ഹൈക്കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 01, 12:41 pm
Monday, 1st July 2019, 6:11 pm

കൊച്ചി: കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യൂവിന്റെ സ്മരണാര്‍ത്ഥം മഹാരാജാസ് കോളേജില്‍ നിര്‍മ്മിച്ച സ്മാരകത്തിന്റെ  അനാച്ഛാദനം തടയണമെന്ന കെ.എസ്.യുവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് കോളേജ് പ്രിന്‍സിപ്പലാണെന്ന് കോടതി വ്യക്തമാക്കി.

ഈ വിഷയത്തില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. സര്‍ക്കാര്‍ ഭൂമിയില്‍ അനുമതി ഇല്ലാതെയാണ് നിര്‍മ്മാണമെന്നാണ് കെ.എസ്.യു വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

വിവാദത്തില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്.
നിര്‍മാണവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്നും അഭിമന്യുവിനെ സ്‌നേഹിക്കുന്ന ക്യാമ്പസിലെ വിദ്യാര്‍ഥികളാണ് നിര്‍മ്മാണത്തിന് പിന്നിലെന്നുമാണ് എസ്.എഫ്.ഐ നിലപാട്.