ഐ.പി.എല്ലില്‍ ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തില്‍ ഒരു പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറി ഇരിക്കുകയാണ് ഹൈദരാബാദ് യുവതാരം അഭിഷേക് ശര്‍മ. 20 പന്തില്‍ 29 റണ്‍സ് നേടിയാണ് അഭിഷേക് പുറത്തായത്. രണ്ടു വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.
ഇതിന് പിന്നാലെ ഐ.പി.എല്ലില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ലിലേക്കും അഭിഷേക് ശര്‍മ നടന്നുകയറി. പിന്നാലെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ നിന്ന് ആയിരം റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി.
697 പന്തില്‍ നിന്നും ആണ് അഭിഷേക് ശര്‍മ ആയിരം റണ്‍സ് സ്വന്തമാക്കിയത്. 702 പന്തില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ പ്രിത്വി ഷായെ മറികടന്നു കൊണ്ടായിരുന്നു അഭിഷേകിന്റെ മുന്നേറ്റം.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ നിന്നും 1000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
വീരേന്ദര്‍ സെവാഗ്-604
യൂസഫ് പത്താന്‍-617
റിഷഭ് പന്ത്-630
ഹര്‍ദിക് പാണ്ഡ്യ-651
യശ്വസി ജെയ്സ്വാള്‍-692
അഭിഷേക് ശര്‍മ-697
പൃഥ്വി ഷാ-702
കൃണാല്‍ പാണ്ഡ്യ-702
Content Highlight Abhishek sharma completed 1000 runs in IPL