Film News
മുകുന്ദന്‍ ഉണ്ണിക്ക് ശേഷം അഭിനവ് സുന്ദര്‍ നായക്കിന്റെ അടുത്ത ചിത്രം; നിര്‍മാണം ആഷിക്ക് ഉസ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 11, 06:59 am
Saturday, 11th November 2023, 12:29 pm

കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു അഭിനവ് സുന്ദര്‍ നായക്ക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്.

ഈ സിനിമക്ക് ശേഷം അഭിനവ് സുന്ദര്‍ നായക്ക് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്നു.

‘ഓടും കുതിര ചാടും കുതിര’ എന്ന അല്‍ത്താഫ് സലിം ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ബിജു മേനോന്‍ നായകനായ തുണ്ട് എന്ന ചിത്രവും നവാഗതനായ നഹാസ് ഒരുക്കുന്ന ആസിഫ് അലി – സൗബിന്‍ ചിത്രവും ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റേതായി ഇപ്പോള്‍ ഒരുങ്ങുന്നുണ്ട്.

Content Highlight: Abhinav Sunder Nayak New Movie Came After Mukundhan Unni Associates