കൊച്ചി: താന്‍ നായകനായി അഭിനയിച്ച ആദിയെ കുറിച്ച് ആദ്യമായി മനസ് തുറന്ന് പ്രണവ് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രണവിന്റെ പ്രതികരണം.
തന്നെ രണ്ടര മണിക്കൂര്‍ സഹിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഓരോരുത്തരെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് മാത്രമായി പോവും ഈ ചടങ്ങെന്നും പ്രണവ് പറഞ്ഞു. ചിത്രം റിലീസായ ഉടനെ പ്രമോഷണല്‍ ചടങ്ങുകള്‍ക്ക് ഒന്നും തന്നെ നില്‍ക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് പോയിരുന്നു. പിന്നീട് മാധ്യമങ്ങള്‍ക്ക് ഒന്നും തന്നെ പിടി കൊടുക്കാതെ നടന്നിരുന്ന പ്രണവ് ആദ്യമായാണ് സിനിമയുമായി ബന്ധപ്പെട്ട് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്.
Also Read അജിപ്പാന് തെലുങ്കിലേക്കും; ദുല്‍ഖറിന്റെ സി.ഐ.എ തെലുങ്ക് റിമേക്കിന് ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
പ്രണവിന്റെ അച്ഛനെന്ന നിലയില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. ചടങ്ങില്‍ ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. പ്രണവിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്ന അരുണ്‍ ഗോപിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇതിനിടെ ദുല്‍ഖറിനെ നായകനാക്കി പ്രണവ് സംവിധാനം ചെയ്യുന്ന ചിത്രം വരുന്നുണ്ടെന്ന് അണിയറയില്‍ ഗോസിപ്പുകള്‍ ഉയരുന്നുണ്ട്.
ചിത്രങ്ങള്‍ കടപ്പാട് മനു മുളത്തുരുത്തി, അജ്മല്‍, നന്ദു