സര്‍ക്കാരിന്റെ തുടര്‍ഭരണം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു; പിന്നില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മതമൗലിക സംഘടനകളുമെന്ന് എ. വിജയരാഘവന്‍
Kerala News
സര്‍ക്കാരിന്റെ തുടര്‍ഭരണം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു; പിന്നില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മതമൗലിക സംഘടനകളുമെന്ന് എ. വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th February 2021, 9:05 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കേരളത്തില്‍ തുടര്‍ഭരണം ഇല്ലാതാക്കാന്‍ ഉള്ള കള്ള പ്രചാരണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം കോണ്‍ഗ്രസും ബി.ജെ.പിയും മുസ്‌ലിം മതമൗലിക സംഘടനകളും ഒന്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നും പറയാന്‍ പ്രതിപക്ഷത്തിനില്ല. ഇതുവരെ ഉയര്‍ത്തിക്കൊണ്ട് വന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് തുടര്‍ഭരണം കിട്ടാതിരിക്കാന്‍ കള്ളപ്രചരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് എല്ലാവരുമെന്നാണ് എ വിജയരാഘവന്‍ പറഞ്ഞത്.

കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഇടതുപക്ഷം ഭരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A Vijayaraghavan says BJP, congress and muslim fundamentalist parties trying to get down government